Kallanum Bhagavathiyum
AlappuzhaNattuvarthaLatest NewsKeralaNews

സുഹൃത്തുക്കളോടൊപ്പം സംസാരിച്ച് നിൽക്കവെ കാൽ വഴുതി പുഴയില്‍ വീണ് വയോധികന് ദാരുണാന്ത്യം

തലവടി പഞ്ചായത്ത് ആറാം വാർഡിൽ കറുകയിൽ സുകുമാരൻ (73) ആണ് മരിച്ചത്

എടത്വാ: ആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം സംസാരിച്ച് നിൽക്കവെ വയോധികന്‍ കാൽ വഴുതി പുഴയിൽ വീണ് മരിച്ചു. തലവടി പഞ്ചായത്ത് ആറാം വാർഡിൽ കറുകയിൽ സുകുമാരൻ (73) ആണ് മരിച്ചത്.

Read Also : ആണ്‍മക്കള്‍ കയ്യൊഴിഞ്ഞു : കാലില്‍ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു

നീരേറ്റുപുറം തോമ്പിൽ കടവിൽ വെച്ച് ഇന്നലെ ഉച്ചയ്ക്ക് 2.30-ന് ആയിരുന്നു സംഭവം. സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കുന്നതിനിടെ സംരക്ഷണ ഭിത്തിയിൽ നിന്ന് കാൽ വഴുതി ആഴമേറിയ മണിമല ആറ്റിലേക്ക് വീഴുകയായിരുന്നു. കൂടെനിന്നവരും ഓടിയെത്തിയവരും നദിയിൽ ചാടി സുകുമാരനെ കരയ്ക്ക് എത്തിച്ചു. തുടർന്ന്, ഉടനെ തന്നെ വാഹനത്തില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം എടത്വാ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ജഗതമ്മ. മക്കൾ: സുജ, സുനിൽ, അനിൽ. മരുമക്കൾ: മഞ്ജു, അജീഷ, ബൈജു.

shortlink

Related Articles

Post Your Comments


Back to top button