KeralaLatest NewsNews

ഇടുക്കിയില്‍ കഞ്ചാവുമായി സിപിഎം പ്രാദേശിക പ്രവര്‍ത്തകനടക്കം രണ്ട് പേര്‍ അറസ്റ്റില്‍ 

തൊടുപുഴ: ഇടുക്കിയില്‍ കഞ്ചാവുമായി സിപിഎം പ്രാദേശിക പ്രവര്‍ത്തകനടക്കം രണ്ട് പേര്‍ അറസ്റ്റില്‍.

കാരീക്കോട്  സ്വദേശി മജീഷ്  മജീദ്, ഇടവെട്ടി സ്വദേശി അൻസൽ അഷ്റഫ്  എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്. ഇവരില്‍ നിന്നും മൂന്ന് കിലോ കഞ്ചാവും കഠാര അടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തു.

തൊടുപുഴയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പിടിയിലായ മജീഷ് മജീദ് സിപിഎം പ്രവർത്തകനാണ്. ഇവര്‍ക്ക് കഞ്ചാവ് ലഭിത് എവിടെ നിന്നാണെന്ന് അന്വേഷിച്ച് വരികയാണെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും എക്സൈസ് അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button