Kallanum Bhagavathiyum
Latest NewsNews

കർണാടകയിൽ ഏഴംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു, ഒരാൾ മരിച്ചു

ബംഗ്ലൂരു: കർണാടകയിലെ രാമനഗരയിൽ ഏഴംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു. ഒരാൾ മരിച്ചു. കുട്ടികളടക്കം ആറ് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാമനഗരയിലെ ദൊഡ്ഡമണ്ണുഗുഡ്ഡെ ഗ്രാമത്തിലാണ് സംഭവം. 31-കാരനായ യുവാവും ഭാര്യയും മൂന്ന് കുട്ടികളും അമ്മയും സഹോദരിയും ചേർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരിൽ ഒരു സ്ത്രീ മരിച്ചു. മൂന്ന് കുട്ടികളടക്കം ബാക്കി ആറ് പേരുടെയും നില ഗുരുതരമാണ്.

ഏഴ് പേരും ഒന്നിച്ച് ഭക്ഷണത്തിൽ വിഷം കലർത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കടബാധ്യതയെത്തുടർന്നാണ് കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. കൂലിപ്പണിക്ക് പോകുന്ന ഇവർക്ക് ആകെ 11 ലക്ഷം രൂപയുടെ കടമുണ്ടെന്നും ബന്ധുക്കൾ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button