ThiruvananthapuramKeralaNattuvarthaLatest NewsNews

കു​ടും​ബ കോ​ട​തി​യി​ൽ നി​ന്നു പുറത്തി​റ​ങ്ങി​യ യു​വ​തി​യ്ക്ക് നേരെ ആ​ക്ര​മണം : ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

ക​ല്ല​റ കു​റു​മ്പ​യം ക​ഴു​ക​ൻ പ​ച്ച വി.​സി.​ ഭ​വ​നി​ൽ ര​ഞ്ജി​ത്ത് (35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

നെ​ടു​മ​ങ്ങാ​ട്: കു​ടും​ബ കോ​ട​തി​യി​ൽ നി​ന്നു പുറത്തി​റ​ങ്ങി​യ യു​വ​തി​യെ ആ​ക്ര​മി​ച്ച ഭ​ർ​ത്താ​വ് പൊലീസ് പിടിയിൽ. ക​ല്ല​റ കു​റു​മ്പ​യം ക​ഴു​ക​ൻ പ​ച്ച വി.​സി.​ ഭ​വ​നി​ൽ ര​ഞ്ജി​ത്ത് (35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : ഓ​ടു​ന്ന ട്രെ​യി​നി​ൽ നി​ന്ന് സ​ഹ​യാ​ത്രി​ക​ൻ ത​ള്ളി​യി​ട്ടു : ആ​സാം സ്വ​ദേ​ശിക്ക് ദാരുണാന്ത്യം

ക​ല്ല​റ സ്വ​ദേ​ശി​യാ​യ യു​വ​തി​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. നെ​ടു​മ​ങ്ങാ​ട് കു​ടും​ബ കോ​ട​തി​യി​ൽ നി​ന്ന് വി​ചാ​ര​ണ ക​ഴി​ഞ്ഞ് ഇ​റ​ങ്ങി​യപ്പോഴാണ് സംഭവം. ഇരുവരും തമ്മിൽ വേ​ർ​പി​രി​ഞ്ഞ കേ​സി​ന്‍റെ വി​ചാ​ര​ണ​യ്ക്കാ​ണ് ഇ​വ​ർ കോ​ട​തി​യി​ൽ എ​ത്തി​യ​ത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

പൊ​തുസ്ഥ​ല​ത്തു സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ, ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്ക​ൽ, ഗാ​ർ​ഹി​ക പീ​ഡനം തുടങ്ങിയ വ​കു​പ്പു​ക​ൾ ചു​മ​ത്തിയാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് നെ​ടു​മ​ങ്ങാ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button