KeralaLatest NewsNews

വീട് വാടകയ്‌ക്കെടുത്ത് ലഹരി വിൽപ്പന, കിട്ടുന്ന പണം ആഡംബര ജീവിതത്തിന്: യുവാവും യുവതിയും അറസ്റ്റിൽ

കൊച്ചി എളമക്കരയില്‍ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍. കൊച്ചി സ്വദേശി സനൂബ്, ഇടുക്കി സ്വദേശിനി വിനീത എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 10.88 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എളമക്കരയില്‍ വീട് വാടകയ്‌ക്കെടുത്തായിരുന്നു ലഹരി വില്‍പ്പന. കഴിഞ്ഞ മൂന്നുമാസമായി ഇവര്‍ ഇത്തരത്തില്‍ കച്ചവടം നടത്തി വരികയായിരുന്നു. ലഹരി വിറ്റ് കിട്ടുന്ന പണം ഇവർ ആഡംബര ജീവിതത്തിനായിട്ടായിരുന്നു ഉപയോഗിച്ചിരുന്നത്.

അതേസമയം, ദുബായ് പോലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയിൽ 111 കിലോ ലഹരി മരുന്നുമായി വിവിധ രാജ്യക്കാരായ 28 പേരെ ആന്റി നർക്കോട്ടിക് വിഭാഗം അറസ്റ്റ് ചെയ്തു. ഏകദേശം 32 മില്യൺ ദിർഹം വില വരുന്ന ലഹരി മരുന്നാണ് മൂന്ന് ലഹരി മരുന്ന് സംഘങ്ങളിൽ നിന്നായി പിടിച്ചെടുത്തത്. 99 കിലോ കാപ്റ്റൺ ഗുളിക, 9.7 കിലോ ക്രിസ്റ്റൽ മെത്, ഹെറോയിൻ എന്നിങ്ങനെയുള്ള വിവിധ ലഹരി മരുന്നുകളും, മയക്കു മരുന്ന് ഫിൽറ്റർ ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്ന വസ്തുക്കളും ഇവരിൽ നിന്നും പോലീസ് കണ്ടെടുത്തു.

സാങ്കേതിക പുരോഗതിയുടെ വെളിച്ചത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ലഹരി മരുന്ന് കച്ചവടത്തിന് വ്യാപകമായി ഉപയോഗിക്കുന്നതിനാൽ അജ്ഞാത സ്രോതസ്സുകളിൽ നിന്ന് സന്ദേശം ലഭിക്കുമ്പോൾ ജാഗ്രത പാലിക്കാനും, സംശയാസ്പദമായ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാനും ദുബായ് പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങൾ 901 എന്ന നമ്പറിൽ വിളിച്ചോ, ദുബായ് പോലീസ് ആപ്പ്, വെബ്സൈറ്റ് എന്നിവ വഴിയോ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാവുന്നതാണെന്നും ദുബായ് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button