Latest NewsNewsBusiness

രാജ്യത്ത് ഏറ്റവും കൂടുതൽ ആദായനികുതി നൽകുന്ന നികുതിദായകർ ആരെന്ന് അറിയാം, വിശദാംശങ്ങൾ ഇങ്ങനെ

രാജ്യത്തെ ഏറ്റവും വലിയ നികുതിദായകൻ മുകേഷ് അംബാനിയാണ്

രാജ്യത്ത് നിശ്ചിത വരുമാനമുള്ളവർ ആദായനികുതി നൽകേണ്ടത് അനിവാര്യമാണ്. പുതിയ ആദായനികുതി സ്കീമിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനായി 7 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതി പൂർണമായും ഒഴിവാക്കിയുളള കേന്ദ്ര ബജറ്റ് വളരെ ശ്രദ്ധേയമായിരുന്നു. നിലവിൽ, രാജ്യത്ത് ഏറ്റവും ഉയർന്ന വ്യക്തിഗത ആദായ നികുതി നിരക്ക് 42.74 ശതമാനമാണ്. രാജ്യത്ത് ഒട്ടനവധി പേരാണ് ആദായനികുതി നൽകുന്നത്. ഇത്തരത്തിൽ ആദായനികുതി നൽകുന്നവരിൽ ഏറ്റവും ഉയർന്ന നികുതിദായകർ ആരൊക്കെയെന്ന് അറിയാം.

രാജ്യത്തെ ഏറ്റവും വലിയ നികുതിദായകൻ മുകേഷ് അംബാനിയാണ്. 2022 സാമ്പത്തിക വർഷത്തിലെ കണക്കുകൾ പ്രകാരം, 16,297 കോടി രൂപയാണ് ആദായനികുതി ഇനത്തിൽ മുകേഷ് അംബാനി നൽകിയത്. കൂടാതെ, ഇക്കാലയളവിൽ 60,705 കോടി രൂപയുടെ വരുമാനവും മുകേഷ് അംബാനി നേടിയിട്ടുണ്ട്. അതേസമയം, ഇന്ത്യയിലെ രണ്ടാമത്തെ വലിയ നികുതിദായകൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. നടപ്പ് സാമ്പത്തിക വർഷം 35,374 കോടി രൂപ വാർഷിക വരുമാനമുള്ള എസ്ബിഐ 13,382 കോടി രൂപയാണ് നികുതിയായി അടച്ചത്. തൊട്ടുപിന്നിലായി മൂന്നാം സ്ഥാനത്ത് ടാറ്റാ കൺസൾട്ടൻസി സർവീസ് ആണ്. ആദായനികുതിയായി 13,238 കോടി രൂപയാണ് ടിസിഎസ് അടയ്ക്കുന്നത്.

Also Read: ന്യൂമോണിയ മാറാൻ മന്ത്രവാദം; 51 തവണ പഴുപ്പിച്ച ഇരുമ്പ് ദണ്ഡുപയോഗിച്ച് വയറിൽ കുത്തി, മൂന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button