Kallanum Bhagavathiyum
Latest NewsNewsInternational

യുവതീയുവാക്കള്‍ക്ക് കോണ്ടം സൗജന്യമായി നല്‍കാന്‍ തീരുമാനിച്ച് തായ് സര്‍ക്കാര്‍

ബാങ്കോക്ക് : ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെ ചെറുക്കുന്നതിനായി 95 ദശലക്ഷം കോണ്ടം സൗജന്യമായി യുവതീയുവാക്കള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് തായ്‌ലന്റ്. വാലന്റൈന്‍സ് ദിനത്തിന് മുന്നോടിയായിട്ടാണ് ഈ തീരുമാനം. കൗമാര ഗര്‍ഭധാരണം തടയുക എന്ന ഉദ്ദേശവും ഇതിന് പിന്നിലുണ്ട്. ഈ പദ്ധതിയുടെ പ്രയോജനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ മാസം ഒന്നാം തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് ആഴ്ചയില്‍ 10 കോണ്ടം വീതം ലഭിക്കുമെന്ന് തായ് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

read also: മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാർക്ക് സമ്മാനമായി ലഭിച്ചത് വിലകൂടിയ കാറുകൾ, ടെക് ലോകത്തെ ഞെട്ടിച്ച് ഇന്ത്യൻ ഐടി കമ്പനി

സിഫിലിസ്, എയ്ഡ്സ്, സെര്‍വിക്കല്‍ ക്യാന്‍സര്‍, ഗൊണോറിയ, ക്ലമീഡിയ എന്നിവയുള്‍പ്പെടെയുള്ള രോഗങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാമ്പയിന്‍ നടത്തുന്നത്. പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കാനാണ് രാജ്യത്തുടനീളമുള്ള ഫാര്‍മസികളിലൂടെയും ആശുപത്രികളിലൂടെയും പദ്ധതി നടപ്പിലാക്കുന്നത്. തായ്‌ലന്റില്‍ ലൈംഗികമായി പകരുന്ന രോഗങ്ങളില്‍ പകുതിയിലധികവും സിഫിലിസും ഗൊണോറിയയുമാണെന്ന് തായ് അധികൃതര്‍ വെളിപ്പെടുത്തുന്നു.

 

shortlink

Related Articles

Post Your Comments


Back to top button