Latest NewsNewsInternational

അപകടത്തിൽപ്പെടുന്ന വിനോദസഞ്ചാരികൾക്ക് ചികിത്സാ പരിരക്ഷ ഉറപ്പുവരുത്തും: പുതിയ പദ്ധതിയുമായി ഈ രാജ്യം

2023-ൽ 2.8 കോടി അന്താരാഷ്ട്ര വിനോദസഞ്ചാരികളാണ് തായ്‌ലൻഡിൽ എത്തിയത്

ബാങ്കോക്ക്: അപകടത്തിൽപ്പെടുന്ന വിനോദസഞ്ചാരികൾക്ക് ചികിത്സാ പരിരക്ഷ ഉറപ്പുവരുത്താനൊരുങ്ങി തായ്‌ലൻഡ്. സഞ്ചാരികൾക്ക് അപകടം സംഭവിക്കുകയാണെങ്കിൽ 14,000 ഡോളർ (11,62,700 രൂപ) വരെയാണ് ചികിത്സാ പരിരക്ഷ ഉറപ്പുവരുത്തുക. ഈ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തായ്‌ലൻഡ് ഭരണകൂടം പുറത്തുവിട്ടിട്ടുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടായ കുറവ് നികത്തുന്നതിനായാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സഞ്ചാരികൾക്ക് മരണം സംഭവിക്കുകയാണെങ്കിൽ, 28,000 ഡോളർ വരെ നഷ്ടപരിഹാരവും നൽകും. നിലവിൽ, പരീക്ഷണാടിസ്ഥാനത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ടൂറിസ്റ്റുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അശ്രദ്ധ, നിയമവിരുദ്ധമോ അപകടകരമോ ആയ പെരുമാറ്റം എന്നിവ മൂലം ഉണ്ടാകുന്ന അപകടങ്ങൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയില്ല. തായ്‌ലൻഡ് ട്രാവലർ സേഫ്റ്റി വെബ്സൈറ്റ് വഴി വിനോദസഞ്ചാരികൾക്ക് ഈ പദ്ധതിക്കായി രജിസ്റ്റർ ചെയ്യാവുന്നതാണ്. 2023-ൽ 2.8 കോടി അന്താരാഷ്ട്ര വിനോദസഞ്ചാരികളാണ് തായ്‌ലൻഡിൽ എത്തിയത്. 2019-ൽ ഇത് 4 കോടിയായിരുന്നു. കോവിഡിന് മുൻപുള്ള നിലയിലേക്ക് സഞ്ചാരികളുടെ എണ്ണം ഉയർത്താനാണ് സർക്കാരിന്റെ തീരുമാനം. പുതിയ പദ്ധതി ആവിഷ്കരിച്ചതോടെ ഇക്കൊല്ലം 3.5 കോടി സന്ദർശകരെയും, 5,500 കോടി ഡോളർ വരുമാനവുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Also Read:

shortlink

Related Articles

Post Your Comments

Related Articles


Back to top button