Latest NewsNewsBusiness

അൻപത് വർഷം മുന്നിൽ കണ്ടുള്ള വികസനം, കേരളത്തിൽ റെയിൽവേ വികസന പദ്ധതികൾക്ക് കോടികൾ അനുവദിച്ച് കേന്ദ്രം

വന്ദേ ഭാരത് ട്രെയിൻ ഉടൻ തന്നെ കേരളത്തിന് അനുവദിക്കുന്നതാണ്

കേരളത്തിലെ റെയിൽവേ വികസന പദ്ധതികൾ അതിവേഗത്തിലാക്കാൻ കോടികൾ അനുവദിച്ച് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിലെ വികസന പദ്ധതികൾക്ക് 2,033 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ സമ്പൂർണ വികസനം ലക്ഷ്യമിട്ടാണ് കേന്ദ്രം വിവിധ പദ്ധതികൾക്കായി തുക വകയിരുത്തിയിരിക്കുന്നത്.

പുതിയ പാത നിർമ്മാണം, പാത ഇരട്ടിപ്പിക്കൽ, മൂന്നാം പാത, റെയിൽവേ സ്റ്റേഷനുകളുടെ സമഗ്ര നവീകരണം തുടങ്ങിയ ആവശ്യങ്ങൾക്കാണ് അനുവദിച്ച തുക പ്രധാനമായും വിനിയോഗിക്കുക. കൂടാതെ, വന്ദേ ഭാരത് ട്രെയിൻ ഉടൻ തന്നെ കേരളത്തിന് അനുവദിക്കുന്നതാണ്. ഷോർണൂർ- എറണാകുളം മൂന്നാം പാത, ഗുരുവായൂർ- തിരുനാവായ പാത എന്നിവയ്ക്കും പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ട്.

Also Read: ഓ​ടു​ന്ന ട്രെ​യി​നി​ൽ നി​ന്ന് സ​ഹ​യാ​ത്രി​ക​ൻ ത​ള്ളി​യി​ട്ടു : ആ​സാം സ്വ​ദേ​ശിക്ക് ദാരുണാന്ത്യം

ഇത്തവണ അങ്കമാലി- ശബരി റെയിൽ പാതയ്ക്കായി 100 കോടിയും, തിരുവനന്തപുരം- കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് 808 കോടി രൂപയും, എറണാകുളം- കുമ്പളം പാത ഇരട്ടിപ്പിക്കലിന് 101 കോടി രൂപയുമാണ് നീക്കി വച്ചിരിക്കുന്നത്. അതേസമയം, കേരളത്തിന്റെ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കേന്ദ്രത്തിന്റെ നിലപാട് സുതാര്യമാണെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button