Latest NewsKeralaNews

പിണറായി സർക്കാറിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ബിജെപി മാർച്ച് സംഘടിപ്പിക്കും: കെ സുരേന്ദ്രൻ

കൊച്ചി: ജന വിരുദ്ധ നയങ്ങളുടെ പെരുമഴയായിരുന്നു കേരളാ ബജറ്റിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇതിനെതിരെ തിങ്കളാഴ്ച്ച ബൂത്ത് തലത്തിൽ പന്തം കൊള്ളുത്തി പ്രകടനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഫെബ്രുവരി 9 ന് എല്ലാ ജില്ലകളിലും കളക്ടറേറ്റിലേക്ക് ബഹുജന മാർച്ച് നടത്തുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

Read Also: താരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും വ്യവസായികളുടെയും സ്ഥിരം സാന്നിധ്യമുള്ള ക്ഷേത്രം: പ്രാര്‍ത്ഥിച്ചാല്‍ ഉടന്‍ ഫലം

കുടുംബശ്രീയെ രാഷ്ട്രീയ ചട്ടുകമാക്കി മാറ്റാൻ നീച ശ്രമം നടക്കുന്നുണ്ട്. ആശാ വർക്കർമാരെയും അങ്കണവാടി ടീച്ചർമാരെയുമൊക്കെ സിപിഎം ഉപകരണങ്ങളാക്കി മാറ്റുന്നു. ഇതിനെതിരെ സ്ത്രീ ശാക്തീകരണ സമ്മേളനം സംഘടിപ്പിക്കാൻ ബിജെപി യോഗത്തിൽ തീരുമാനമായിട്ടുണ്ട്. മാർച്ചിൽ സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ എല്ലാ മേഖലകളിലും പ്രതിസന്ധിയാണ്. ആരോഗ്യ മേഖലയിൽ മരുന്നുകൾ എത്തുന്നില്ല, ഡോക്ടമാർ ആവശ്യത്തിനില്ല ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുന്നില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലും തകർച്ചയാണ്. സിപിഎം നേതാക്കൾക്കും ബന്ധുക്കൾക്കും അർഹതയില്ലാതെ ഡോക്ടറേറ്റ് ലഭിക്കുന്ന സാഹചര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ മുതൽ എല്ലാ മേഖലകളിലും അഴിമതിയാണ്. സഹകരണ ബാങ്കുകളിൽ നിന്ന് സർക്കാർ കടമെടുക്കുന്നതിനുള്ള ആലോചന സഹകരണ മേഖലയെ തകർക്കുമെന്നും സർക്കാർ കടമെടുത്താൽ പിന്നെ അറബിക്കടലിൽ ചാടുന്നതാകും നല്ലതെന്നും പറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങളെ സി പി എം തകർക്കുന്നു സഹകരണ പ്രസ്ഥാനങ്ങൾ ഇതിനോട് സഹകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രവിഹിതം ഒന്നും ലഭിച്ചില്ല എന്ന് ധനകാര്യ മന്ത്രി പച്ചക്കള്ളം പറയുന്നു. സർക്കാർ പറയുമ്പോഴും അതിന്റെ തെളിവുകൾ നിരത്താൻ സർക്കാർ തയ്യാറാകുന്നില്ല. കണക്കുകൾ വെളിപ്പെടുത്തി ധവളപത്രം ഇറക്കാൻ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രം അനുവദിച്ച പല പദ്ധതികളും പേരുമാറ്റി ഇവിടെ അവതരിപ്പിക്കുകയാണ്. ഇനിയും ഇത്തരത്തിൽ മൂടിവെയ്ക്കുകയാണെകിൽ കേന്ദ്ര സർക്കാർ പദ്ധതികളുടെ പ്രചാരണ പരിപാടികൾ നടത്തുകയും, ഗൃഹസന്ദർശനം പദയാത്ര തുടങ്ങി പ്രചാരണ പരിപാടികളും സംഘടിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഇന്ത്യ എനർജി വീക്ക്: 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ലഭ്യമാകുന്ന ഇ20 ഇന്ധനം പ്രധാനമന്ത്രി പുറത്തിറക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button