Kallanum Bhagavathiyum
ErnakulamKeralaNattuvarthaLatest NewsNews

അന്യസംസ്ഥാന തൊഴിലാളികൾക്കിടെ ബ്രൗൺ ഷുഗർ വേട്ട : അസം സ്വദേശികൾ അറസ്റ്റിൽ

അസം സ്വദേശികളായ ജലാലുദ്ദീൻ, അബുതാഹിർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

കോതമംഗലം: അന്യസംസ്ഥാന തൊഴിലാളികൾക്കിടെ ബ്രൗൺ ഷുഗർ വേട്ട. രണ്ട് അസം സ്വദേശികൾ അറസ്റ്റിലായി. അസം സ്വദേശികളായ ജലാലുദ്ദീൻ, അബുതാഹിർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് നെല്ലിക്കുഴിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ നടത്തിയ പരിശോധനയിൽ മൂന്നുലക്ഷം രൂപ വില വരുന്ന ബ്രൗൺ ഷുഗറാണ് പിടികൂടിയത്.

Read Also : വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ച് രാമസിംഹന്‍ അബൂബക്കര്‍

വെള്ളിയാഴ്ച വൈകീട്ട് നെല്ലിക്കുഴി ഭാഗത്തു നിന്ന് പിടികൂടിയ അസം സ്വദേശി മൊഹ്ദിൽ ഇസ്ലാമിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബ്രൗൺ ഷുഗർ പിടികൂടിയത്.

പ്രവന്‍റിവ് ഓഫീസർമാരായ എൻ. ശ്രീകുമാർ, കെ.കെ. വിജു, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എം. അബ്ദുല്ലക്കുട്ടി, ജിജി എൻ. ജോസഫ്, സി.എം. നവാസ്, കെ.ജി. അജീഷ്, ബിജു ഐസക്, വിനോദ്, അമൽ ടി. അലോഷ്യസ്, വനിത സിവിൽ എക്സൈസ് ഓഫീസർ ഫൗസിയ, എക്സൈസ് ഡ്രൈവർ കബീരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments


Back to top button