Latest NewsNewsIndia

അര്‍ബുദ ബാധിതയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി

ന്യൂഡല്‍ഹി: അര്‍ബുദ രോഗിയായ സ്ത്രീയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടതായി പരാതി. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ എഎ-293 വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കു പോകേണ്ട യാത്രക്കാരിയെയാണ് ഇറക്കിവിട്ടത്.

Read Also: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുകയറി : യുവതിക്ക് പരിക്ക്

വിമാനത്തിന്റെ മുകളിലുള്ള ക്യാബിനിലേക്ക് തന്റെ കയ്യിലുള്ള ബാഗ് വയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്നതിനാല്‍ ഒറ്റയ്ക്ക് അതു ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ബാഗ് ഉയര്‍ത്താന്‍ സഹായം അഭ്യര്‍ഥിച്ചു. പക്ഷേ, സഹായം നിരസിക്കുകയും തുടര്‍ന്ന് വിമാനത്തില്‍നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്നാണ് മീനാക്ഷി സെന്‍ഗുപ്ത എന്ന യാത്രക്കാരിയുടെ പരാതി.

അഞ്ച് പൗണ്ടില്‍ കൂടുതല്‍ ഭാരമുള്ള ബാഗ് പൊക്കിവയ്ക്കാന്‍ സഹായം ചോദിച്ചപ്പോള്‍ തന്നോട് മോശമായി പെരുമാറിയെന്നും വിമാനത്തില്‍നിന്ന് ഇറക്കിവിട്ടെന്നും കാണിച്ച് ഇവര്‍ അമേരിക്കന്‍ എയര്‍ലൈന്‍സിനെതിരെ പൊലീസില്‍ പരാതി നല്‍കി. വിഷയം പരിശോധിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഡിജി അരുണ്‍ കുമാര്‍ വ്യക്തമാക്കി.

അതേസമയം, ജനുവരി 30ന് ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ഒരു യാത്രക്കാരിയെ വിമാനത്തില്‍നിന്ന് ഇറക്കിയെന്നും അവരുടെ ടിക്കറ്റിന്റെ പണം കൈമാറുന്നതിന് നടപടികള്‍ സ്വീകരിച്ചെന്നും അമേരിക്കന്‍ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

ഇന്ത്യയില്‍ അവധിക്കു വന്നപ്പോഴാണ് അര്‍ബുദ ബാധിതയാണെന്ന് മീനാക്ഷി സെന്‍ഗുപ്ത തിരിച്ചറിഞ്ഞത്. ഇവിടെവച്ചുതന്നെ ശസ്ത്രക്രിയ നടത്തി. തുടര്‍ ചികിത്സകള്‍ക്കായി യുഎസില്‍ ഡോക്ടറുടെ അപ്പോയ്ന്റ്‌മെന്റ് എടുത്തിരുന്നു. വിമാനത്തില്‍നിന്ന് ഇറക്കിവിട്ടതിനെത്തുടര്‍ന്ന് മറ്റൊരു വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് അവര്‍ യുഎസിലേക്കു പോകുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button