Life Style

കുട്ടികളിലെ ഈ മാറ്റങ്ങള്‍ ശ്രദ്ധിക്കണം, ലാഘവത്തോടെ സമീപിക്കുന്നത് അപകടകരം: ഒരു പക്ഷേ കാന്‍സറാകാം

കാന്‍സര്‍ ബാധിക്കുന്നതിനു പ്രായപരിധിയില്ല. കുഞ്ഞുങ്ങള്‍ മുതല്‍ വലിയവര്‍ക്ക് വരെ കാന്‍സര്‍ വരാം. എന്നാല്‍, ഇന്ത്യയിലെ മൊത്തം കാന്‍സര്‍ രോഗികളുടെ എണ്ണമെടുത്താല്‍ നാലു ശതമാനത്തില്‍ താഴെ മാത്രമേ കുട്ടികളുള്ളൂ. ഗര്‍ഭസ്ഥ ശിശുക്കള്‍ മുതല്‍ 14 വയസ്സു വരെയുള്ള കുട്ടികളുടെ കണക്കാണിത്. അതില്‍ 40% കുട്ടികളെയും ബാധിക്കുന്നത് ലക്ഷണങ്ങള്‍ തുടങ്ങിയാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തീവ്രമാകുന്ന രക്താര്‍ബുദമാണ്. പക്ഷേ മുതിര്‍ന്നവരേക്കാള്‍ കുട്ടികളുടെ ശരീരം ചികിത്സയോട് നന്നായി പ്രതികരിക്കും. കൃത്യമായ ചികിത്സയിലൂടെ അര്‍ബുദം പൂര്‍ണമായും ഭേദമാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കുഞ്ഞ് ഗര്‍ഭാവസ്ഥയില്‍ ആയിരിക്കുമ്പോള്‍ കണ്ടെത്തുന്ന ട്യൂമറുകള്‍ എല്ലാം അപകടകാരിയാകണമെന്നില്ല.

Read Also: ചൈനീസ് ആപ്പുകൾക്കെതിരെ വീണ്ടും കേന്ദ്രസർക്കാർ നടപടി: 232 ബെറ്റിങ്, ലോണ്‍ ആപ്പുകൾ കൂടി നിരോധിച്ചു

നേരത്തേ കണ്ടെത്തി വിദഗ്ധ ചികില്‍ത്സ തുടങ്ങാനായാല്‍ കുട്ടികള്‍ക്ക് കാന്‍സറിനെ അതിജീവിക്കാന്‍ കഴിയും. കുട്ടികളിലെ കാന്‍സര്‍ ഭേദമാകാനുള്ള സാധ്യത മുതിര്‍ന്നവര്‍ക്കുള്ളതിനേക്കാള്‍ കൂടുതലാണ്. ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍ത്തന്നെ കുഞ്ഞുങ്ങളെ ബാധിക്കുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വം കാന്‍സറുകളുണ്ട്. പക്ഷേ അതെല്ലാം അപകടകാരികള്‍ അല്ല. കുട്ടികളിലെ കാന്‍സര്‍ ചികിത്സയ്ക്ക് വേണ്ട എല്ലാ ആധുനിക സൗകര്യങ്ങളും ഇപ്പോള്‍ കേരളത്തില്‍ ലഭ്യമാണ്. എന്നിട്ടും ഈ ജീവിതപരീക്ഷണത്തിന് മുന്നില്‍ മാതാപിതാക്കള്‍ തോറ്റുപോകുന്നത്, അതിനെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തത് കൊണ്ടാണ്. മുതിര്‍ന്നവരില്‍ കാണുന്ന അര്‍ബുദങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമാണ് കുട്ടികളിലെ അര്‍ബുദം.

ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിയാം

രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന വിട്ടു മാറാത്ത പനി, ക്ഷീണം, വിളര്‍ച്ച, അമിതമായ രക്തസ്രാവം, തൊലിപ്പുറത്ത് പ്രത്യക്ഷപ്പെടുന്ന പുള്ളികള്‍ എന്നിവ കുട്ടികളില്‍ രക്താര്‍ബുദത്തിന്റെ ലക്ഷണങ്ങളാകാം. എല്ലുകളില്‍ ഉള്‍പ്പെടെയുള്ള കടുത്ത ശരീരവേദന, സന്ധികളില്‍ പ്രത്യക്ഷപ്പെടുന്ന വീക്കം എന്നിവയും ശ്രദ്ധിക്കണം. കഴുത്ത്, ഇടുപ്പ്, കക്ഷം എന്നിവിടങ്ങളില്‍ കഴലകള്‍ വീങ്ങിയിരിക്കുന്നത് ലിംഫോമയുടെയോ രക്താര്‍ബുദത്തിന്റെയോ ലക്ഷണമാകാം. കഴലകള്‍ കണ്ടാല്‍ പരിശോധിച്ച് അത് കാന്‍സര്‍ അല്ലെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം. കാരണമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുക, രാത്രി അസാധാരണമായി വിയര്‍ക്കുക എന്നിവയും കാന്‍സറിന്റെ ലക്ഷണമാകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button