Kallanum Bhagavathiyum
Latest NewsNews

നായ്ക്കുട്ടിയെ തലകീഴായി തൂക്കിപ്പിടിച്ചും, കുരങ്ങുകൾക്ക് നേരെ പിടിച്ചും യുവതിയും യുവാവും: വീഡിയോ വൈറൽ

മൃഗങ്ങളോട് ക്രൂരത കാണിക്കുന്ന മനുഷ്യരുടെ ചില വീഡിയോകൾ സോഷ്യൽ മീഡിയകളിൽ വൈറലാകാറുണ്ട്. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം. വീഡിയോയിൽ ഒരു സ്ത്രീയും പുരുഷനും ചേർന്ന് നായക്കുഞ്ഞിനെ ഉപദ്രവിക്കുന്നതാണ് കാണാൻ കഴിയുന്നത്. ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

വൈറൽ വീഡിയോയിൽ ഒരു സ്ത്രീയും പുരുഷനും ഒരു ചെറിയ നായ്ക്കുട്ടിയെ ഒരു കളിപ്പാട്ടം പോലെ പിടിച്ച ശേഷം അങ്ങോട്ടും ഇങ്ങോട്ടും ആട്ടുന്നത് കാണാം. അതുപോലെ തന്നെ അവിടെയുള്ള കുരങ്ങന്മാരെ പേടിപ്പിക്കുന്നതിന് വേണ്ടി കുരങ്ങുകൾക്ക് നേരെ നായ്ക്കുട്ടിയെ പിടിക്കുന്നു. തീർന്നില്ല നായക്കുട്ടിയെ തലകീഴായി പിടിക്കുകയും അത് സ്വയം ആസ്വദിച്ച് ചിരിക്കുകയും ചെയ്യുന്നുണ്ട്. യുവാവിനോടൊപ്പം തന്നെ കൂടെയുള്ള സ്ത്രീയും ഇതെല്ലാം ആസ്വദിച്ച് ചിരിക്കുന്നുണ്ട്.

എന്തിനാണ് ചെറിയ നായ്ക്കുട്ടിയെ പോലും ഇത്തരത്തിൽ ക്രൂരമായ് ഉപദ്രവിക്കുന്നതെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു. ഇവരെ കണ്ടെത്തി, അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് ഉയരുന്നത്. ‘എന്തൊരു ക്രൂരതയാണ് ഇത്, എങ്ങനെയാണ് ഒരു നായ്ക്കുട്ടിയെ ഇങ്ങനെ ചെയ്യാൻ സാധിക്കുന്നത്’ എന്ന് മറ്റ് ചിലർ ചോദിച്ചു. നായ്ക്കുട്ടിയെ പിടിച്ചിരിക്കുന്ന പുരുഷനും സ്ത്രീയും ക്യാമറയിൽ അത് റെക്കോർഡ് ചെയ്ത ആളും ശിക്ഷിക്കപ്പെടണം എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button