Latest NewsIndia

സൗജന്യ സാരി വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 4 മരണം, മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം പ്രഖ്യാപിച്ച് സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട്ടില്‍ സാരി വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് നാലു സ്ത്രീകള്‍ മരിച്ചു. 11 പേര്‍ക്ക് പരിക്ക്. സൗജന്യ സാരി വിതരണത്തിന് ടോക്കണ്‍ നല്‍കുന്നതിനിടെയാണ് സംഭവം. തമിഴ്നാട്ടിലെ തിരുപ്പത്തൂര്‍ ജില്ലയിലെ വാണിയമ്പാടിയിലാണ് സംഭവം. തൈപ്പൂയത്തോട് അനുബന്ധിച്ചാണ് ഒരു വ്യവസായി സൗജന്യ സാരി വിതരണം പ്രഖ്യാപിച്ചത്. അയ്യപ്പനെന്ന വ്യക്തിയാണ് സൗജന്യമായി സാരി വിതരണം നടത്തിയത്. നൂറുകണക്കിന് പേര്‍ എത്തിയതോടെ തിക്കിലും തിരക്കിലും പെട്ടാണ് നാലു സ്ത്രീകള്‍ മരിച്ചത്..

ഇതിനായുള്ള ടോക്കൺ കൊടുക്കുന്നതിനിടെയാണ് അപകടം. വലിയ ആൾക്കൂട്ടമാണ് വസ്ത്രം വാങ്ങാനെത്തിയതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചുക്കൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുശോചനം അറിയിച്ചു.മരിച്ച നാല് വയോധികരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം നൽകാൻ ഉത്തരവിട്ടിട്ടുണ്ട്. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്ന് സ്ത്രീകൾക്ക് 50,000 രൂപ വീതം ധനസഹായം നൽകാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

തൈപ്പൂയം ഉത്സവത്തിനോടനുബന്ധിച്ച് അയ്യപ്പൻ എന്ന വ്യവസായിയാണ് നാട്ടുകാർക്ക് സൗജന്യ സാരിയും മുണ്ടും വിതരണം ചെയ്തത്. പരിപാടിക്ക് അനുമതി നൽകിയിരുന്നില്ലെന്ന് തിരുപ്പാട്ടൂർ എസ്പി പറഞ്ഞു. സംഭവത്തെ തുടർന്ന് അയ്യപ്പനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടാതെ ദാരുണമായ സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അയ്യപ്പൻ അനുശോചനം അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ആളുകൾ തിങ്ങിനിറഞ്ഞ സാഹചര്യത്തിൽ ശ്വാസം മുട്ടിയാണ് വയോധികർ മരിച്ചത്. 11 പേർക്ക് പരുക്കേറ്റിരുന്നു. വള്ളിയമ്മാൾ (60), രാജാതി (62), നാഗമ്മാൾ (60), മല്ലിക (70) എന്നിവരാണ് മരിച്ചത്. തിക്കിലും തിരക്കിലുംപെട്ട് ഏറെ പേർക്ക് ബോധം നഷ്ടപ്പെട്ടു. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സ്ഥലത്ത് ആംബുലൻസുകളും എത്തിയിരുന്നു. സ്ഥലത്ത് പൊലീസ് സാന്നിധ്യം കുറവായതും അപകടത്തിന്റെ തീവ്രത കൂട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button