Latest NewsKerala

വനിതാ നേതാവിനയച്ച അശ്‌ളീല സന്ദേശം പാർട്ടി ഗ്രൂപ്പിൽ! പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയായ ലോക്കൽ സെക്രട്ടറിയെ പുറത്താക്കി

കാസർഗോഡ്: സിപിഎം വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം അയച്ച സംഭവത്തിൽ ലോക്കൽ സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കാസർഗോഡ് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയ്ക്ക് എതിരെയാണ് ജില്ലാ നേതൃത്വം നടപടി സ്വീകരിച്ചത്. സ്ത്രീകൾ അടക്കമുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലാണ് അശ്ലീല ശബ്ദ സന്ദേശമയച്ചത്.

മൂന്നുദിവസം മുമ്പാണ് പാർട്ടിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിൽ രാഘവൻ വെളുത്തോളിയുടെ അശ്ലീല ശബ്ദസന്ദേശം എത്തിയത്. പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതിയായ രാഘവൻ, കേസിന്റെ വിചാരണയ്ക്കായി കൊച്ചിയിലേക്ക് പോകുന്നതിനിടെ വനിതാ നേതാവിന് അയച്ച സന്ദേശമാണ് അബദ്ധത്തിൽ പാർട്ടി ഗ്രൂപ്പിലേക്ക് വന്നത്.

സംഭവം വിവാദമായതോടെ നമ്പർ മാറിയതാണെന്നും തന്റെ ഭാര്യയ്ക്ക് അയച്ച സന്ദേശമാണെന്നുമായിരുന്നു ലോക്കൽ സെക്രട്ടറിയുടെ വിശദീകരണം. ലോക്കൽ സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന് ബ്രാഞ്ച് സെക്രട്ടറിമാരടക്കം ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായിരുന്ന കാലയളവിൽ രാഘവൻ സ്വഭാവദൂഷ്യത്തിന് അച്ചടക്ക നടപടി നേരിട്ടിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button