Latest NewsNewsTechnology

ഗ്രാമങ്ങൾ കീഴടക്കാൻ ബ്രോഡ്ബാൻഡ് കണക്ഷനുമായി ബിഎസ്എൻഎൽ എത്തുന്നു

ധാർവാഡ്, ഹാവേരി, ഗദഗ് എന്നീ റവന്യൂ ജില്ലകൾ ഉൾക്കൊള്ളുന്നതാണ് ധാർവാഡ് ടെലികോം ജില്ല

ഗ്രാമങ്ങളിൽ അതിവേഗ ബ്രോഡ്ബാൻഡ് കണക്ഷനുകൾ ഉറപ്പുവരുത്താനൊരുങ്ങി ബിഎസ്എൻഎൽ. റിപ്പോർട്ടുകൾ പ്രകാരം, കർണാടകയിലെ ധാർവാഡ് ടെലികോം ജില്ലയിലെ ഉപഭോക്താക്കാണ് കുറഞ്ഞ ചെലവിൽ അതിവേഗ ബ്രോഡ്ബാൻഡ് കണക്ഷൻ ലഭിക്കുന്നത്. ജില്ലയിലെ 17 താലൂക്കുകളിലെ 500 ഗ്രാമപഞ്ചായത്തുകളിലാണ് ബ്രോഡ്ബാൻഡ് സേവനം ഉറപ്പ് വരുത്തുന്നത്. ധാർവാഡ്, ഹാവേരി, ഗദഗ് എന്നീ റവന്യൂ ജില്ലകൾ ഉൾക്കൊള്ളുന്നതാണ് ധാർവാഡ് ടെലികോം ജില്ല.

ബിഎസ്എൻഎൽ ടെലികോം ഇൻഫ്രാസ്ട്രക്ചർ പ്രയോജനപ്പെടുത്തി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സബ്സിഡി ആനുകൂല്യം ഗ്രാമീണ ഉപഭോക്താക്കളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കൾക്ക് സൗജന്യ മോഡവും ഫ്രീ ഇൻസ്റ്റാളേഷനും ചെയ്തു കൊടുക്കുന്നതാണ്. കൂടാതെ, ഓരോ ബിഎസ്എൻഎൽ കണക്ഷനും 3,000 രൂപയും ഒരു വർഷത്തേക്ക് സബ്സ്ക്രിപ്ഷൻ നിലനിർത്തുന്നതിനായി 1,000 രൂപയും നൽകുന്നതാണ്.

Also Read: ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നൽകാവുന്ന ശക്തവും അതുല്യവുമായ അർത്ഥങ്ങളുള്ള 30 ഇന്ത്യൻ പേരുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button