Latest NewsNewsBusiness

വാലന്റൈൻസ് ഡേ സെയിലുമായി ഫ്ലിപ്കാർട്ട്, ഉൽപ്പന്നങ്ങൾ വിലക്കുറവിൽ വാങ്ങാൻ അവസരം

ആപ്പിൾ ഐഫോൺ 14- ന് 9 ശതമാനം വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്

വാലന്റൈൻസ് ഡേ ആഘോഷമാക്കാൻ കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് ഫ്ലിപ്കാർട്ട്. വാലന്റൈൻസ് ഡേ സെയിലിനാണ് ഫ്ലിപ്കാർട്ടിൽ തുടക്കമായിട്ടുള്ളത്. ഫെബ്രുവരി 6 മുതൽ ഫെബ്രുവരി 12 വരെയാണ് സെയിൽ നടക്കുന്നത്. ഇതോടെ, ആപ്പിളിന്റെയും മറ്റ് ഇലക്ട്രോണിക് ബ്രാൻഡുകളുടെയും ഉൽപ്പന്നങ്ങൾ വമ്പിച്ച വിലക്കുറവിലാണ് സ്വന്തമാക്കാൻ സാധിക്കുക.

ആപ്പിൾ ഐഫോൺ 14- ന് 9 ശതമാനം വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, 23,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ലഭിക്കുന്നതാണ്. ആപ്പിൾ ഐപാഡ് 11 ശതമാനം വിലക്കിഴിവിലാണ് വാങ്ങാൻ സാധിക്കുക. കൂടാതെ, പഴയ ഐപാഡ് വാങ്ങുന്നവർക്ക് 17,500 രൂപ വരെ ഡിസ്കൗണ്ടും ലഭിക്കും. എയർപോഡ് പ്രോയ്ക്ക് 23 ശതമാനമാണ് കിഴിവ്.

Also Read: കശ്‌മീർ ഫയൽസ് അസംബന്ധ സിനിമ, ഓസ്കർ പോയിട്ട് ഭാസ്‌കർ പോലും കിട്ടില്ല: പ്രകാശ് രാജ്

വാലന്റൈൻസ് ഡേ സെയിലിൽ ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് 5 ശതമാനം ക്യാഷ് ബാക്ക് ഓഫർ ലഭിക്കുന്നതാണ്. കൂടാതെ, ഫ്ലിപ്കാർട്ട് പേ ലേറ്റർ സംവിധാനത്തിലൂടെ 500 രൂപ വില വരുന്ന ഗിഫ്റ്റ് കാർഡും ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button