KeralaLatest NewsNews

ലക്ഷ്വറി റിസോര്‍ട്ടിലെ താമസത്തിന് വാടക നല്‍കിയത് തന്റെ ശമ്പളത്തിനൊപ്പം അമ്മയുടെ പെന്‍ഷന്‍ തുക കൂടി ചേര്‍ത്ത് : ചിന്ത

റിസോര്‍ട്ടില്‍ താമസിച്ചത് അറ്റാച്ച്ഡ് ബാത്‌റൂമില്ലാത്ത സ്വന്തം വീട് പുതുക്കി പണിയുന്ന സമയത്തെന്ന് ചിന്ത ജെറോം

കൊല്ലം: സംസ്ഥാനത്ത് വിവാദങ്ങളുടെ തോഴിയായി മാറുകയാണ് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. ശമ്പള കുടിശികയായ എട്ടര ലക്ഷം രൂപ തരണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയതും, വാഴക്കുല വിവാദവും, ഗവേഷണ പ്രബന്ധത്തിലെ ഗുരുതര പിഴവുകളുമെല്ലാം വളരെ നിസാരവല്‍ക്കരിച്ചും ന്യായീകരിച്ചും ചിന്ത രംഗത്ത് എത്തിയിരുന്നു.

Read Also: ഗൾഫിൽ വൻ വിജയം നേടി മാളികപ്പുറം: ആഘോഷവുമായി അണിയറ പ്രവർത്തകർ

ഇപ്പോള്‍ ആഡംബര റിസോര്‍ട്ടിലെ താമസം സംബന്ധിച്ച് ന്യായീകരണവുമായാണ് ചിന്ത മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. കൊല്ലത്തെ ഫോര്‍ സ്റ്റാര്‍ ഹോട്ടലിലെ താമസം സംബന്ധിച്ച് വിശദീകരണം നല്‍കിയിരിക്കുകയാണ് ചിന്ത . അനാരോഗ്യത്തിന്റെ അവശതകളുള്ള അമ്മയുടെ ചികിത്സാ സമയത്താണ് റിസോര്‍ട്ടില്‍ താമസിച്ചതെന്നും അറ്റാച്ച്ഡ് ബാത്‌റൂമില്ലാത്ത സ്വന്തം വീട് പുതുക്കി പണിയുന്ന സമയമായിരുന്നുവെന്നുമാണ് ചിന്ത ജെറോമിന്റെ വിശദീകരണം. ഇരുപതിനായിരം രൂപയാണ് വാടകയിനത്തില്‍ നല്‍കിയത്. തന്റെ സാലറിക്കൊപ്പം അമ്മയുടെ പെന്‍ഷന്‍ തുകയുമുപയോഗിച്ച് വാടക നല്‍കിയെന്ന് ചിന്ത വിശദീകരിച്ചു.

‘കൊവിഡ് സമയത്ത് അമ്മയ്ക്ക് സ്‌ട്രോക്ക് വന്നിരുന്നു. നടക്കാന്‍ ഉള്ള പ്രയാസം ഉണ്ടായിരുന്നു. അറ്റാച്ച്ഡ് ബാത്‌റൂം വീട്ടില്‍ ഇല്ലായിരുന്നു. അതിനാല്‍ വീട് പുതുക്കി പണിയേണ്ടി വന്നു. അമ്മയ്ക്ക് ആയുര്‍വേദ ചികിത്സ ആവശ്യമായി വന്നു. അമ്മയെ ചികിത്സിക്കുന്ന ഡോക്ടര്‍ താമസിക്കുന്നതിന്റെ അപാര്‍ട്‌മെന്റിന്റെ താഴെ മുറി എടുക്കുകയായിരുന്നു. മാസ വാടക ഇരുപതിനായിരം രൂപയാണ് നല്‍കിയത്. കുറച്ചു മാസം തന്റെ കയ്യില്‍ നിന്നും കുറച്ചു മാസം അമ്മയുടെ പെന്‍ഷനില്‍ നിന്നുമാണ് പണം നല്‍കിയത്. റിസോര്‍ട്ടുകാര്‍ ഇരുപതിനായിരം രൂപയാണ് പറഞ്ഞത്. ആ തുകയാണ് നല്‍കിയത്. മാതാപിതാക്കളുടെ പെന്‍ഷന്‍ ഉണ്ട്’. അമ്മയുടെ ചികിത്സയ്ക്കാണ് പ്രാധാന്യം നല്‍കിയതെന്നും തന്റെ സ്വകര്യ വിവരങ്ങള്‍ പുറത്തു പറയുന്നതില്‍ ദുഃഖമുണ്ടെന്നും ചിന്ത കൂട്ടിച്ചേര്‍ത്തു.

കൊല്ലം തങ്കശ്ശേരിയിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ മൂന്ന് മുറികളുള്ള അപാര്‍ട്‌മെന്റില്‍ ചിന്താ ജെറോം ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാര്‍ട്‌മെന്റിന്റെ വാടകയെന്നും ഇക്കണക്കില്‍ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത നല്‍കേണ്ടി വന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button