Latest NewsIndia

മഹിളാമോർച്ച നേതാവ് ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരി ഇനി മദ്രാസ് ഹൈക്കോ‌ടതി ജഡ്ജി: നിയമനത്തിനെതിരായ ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: ഹൈക്കോ‌ടതി ജഡ്ജിയായി മുൻ മഹിളാമോർച്ച നേതാവ് ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെ നിയമിച്ച കൊളീജിയം തീരുമാനം ശരിവെച്ച് സുപ്രീംകോടതി. വിക്ടോറിയ ഗൗരിയുടെ നിയമനത്തിനെതിരെയുള്ള ഹർജി സുപ്രീംകോടതി പരി​ഗണിക്കുന്നതിനിടെ തന്നെ അവർ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. ഇതേസമയം, സുപ്രീംകോടതി ഹർജി തള്ളുകയും ചെയ്തു.

ഹർജി അംഗീകരിച്ചാൽ ഇത്തരം പരാതികൾ വന്നുകൊണ്ടിരിക്കുമെന്ന് ജസ്റ്റിസ് ബിആർ ഗവായി പറഞ്ഞു. സർക്കാരിന്റെ വിവരങ്ങൾ മാത്രമല്ല കോളീജിയം പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതിക്ക് ഒരു വ്യക്തിയുടെ വിവരങ്ങൾ അറിയില്ല എന്ന് എങ്ങനെ പറയുമെന്നും കോടതി ചോദിച്ചു. കൊളീജിയത്തിന് വിക്ടോറിയ ​ഗൗരിയുടെ വിവാദ പരാമർശങ്ങളെ കുറിച്ചുള്ള വിവരം സർക്കാർ നൽകിയില്ലെന്ന് ആനന്ദ് ഗ്രോവർ പറഞ്ഞു. കൊളീജിയത്തിന് വിരുദ്ധ അഭിപ്രായം ഉണ്ടായിരുന്നെങ്കിൽ പരാതി പരിഗണിച്ച് കൊളീജിയം തീരുമാനം റദ്ദാക്കുമായിരുന്നു. ഇതുവരെ അതുണ്ടായില്ല എന്നും പരാതി വന്നിട്ട് ഏഴു ദിവസമായെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ജഡ്ജിയായിരുന്നില്ലേ എന്ന് ജസ്റ്റിസ് ബിആർ ഗവായി ചോദിച്ചു. തനിക്കും രാഷ്ട്രീയ ചായ്‌വ് ഉണ്ടായിരുന്നു എന്ന് ജസ്റ്റില് ബിആർ ഗവായി പറഞ്ഞു.

എന്നാൽ, ജഡ്ജിയാകുന്ന വ്യക്തിയുടെ വീക്ഷണങ്ങളെയാണ് എതിർക്കുന്നത് ആനന്ദ് ഗ്രോവർ പറഞ്ഞു. കൊളീജിയം ഈ പരാതികൾ പരിഗണിച്ചില്ല എന്ന് കരുതുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് ഖന്ന മറുപടി നൽകി. ഇടപെടാനുള്ള സാഹചര്യം ഇപ്പോഴുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് കോടതിയിൽ ഉള്ളപ്പോഴാണ് നിയമനം നടന്നതെന്ന് ഹർജിക്കാർ വാദിച്ചു. കൊളീജിയം തീരുമാനം റദ്ദാക്കാൻ കോടതിക്കാവില്ലെന്ന് ജസ്റ്റിസ് ഖന്ന മറുപടി നൽകി. മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് ഇവരില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം.

shortlink

Related Articles

Post Your Comments

Related Articles


Back to top button