NewsMobile PhoneTechnology

വൺപ്ലസ് 8: പ്രധാന ഫീച്ചറുകൾ അറിയാം

6.55 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്

വിപണിയിൽ ഒട്ടനവധി ആരാധകർ ഉള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വൺപ്ലസ്. കുറഞ്ഞ കാലയളവിൽ മികച്ച സവിശേഷതകൾ ഉള്ള ഒട്ടനവധി സ്മാർട്ട്ഫോണുകൾ വൺപ്ലസ് പുറത്തിറക്കിയിട്ടുണ്ട്. അത്തരത്തിൽ ജനപ്രീതി നേടിയ വൺപ്ലസിന്റെ ഹാൻഡ്സെറ്റുകളിൽ ഒന്നാണ് വൺപ്ലസ് 8. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.

6.55 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 1080 × 2400 ആണ് പിക്സൽ റെസലൂഷൻ. ക്വാൽകം സ്നാപ്ഡ്രാഗൺ 865 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 10 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

Also Read: റോഡ് മുറിച്ച് കടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിടിച്ച് പരിക്കേറ്റു : ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

48 മെഗാപിക്സൽ, 16 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4,300 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വൺപ്ലസ് 8 സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 39,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button