Latest NewsNewsBusiness

വിദേശത്ത് നിന്നും എളുപ്പത്തിൽ യുപിഐ ഇടപാട് നടത്താൻ അവസരം, പുതിയ സേവനവുമായി ഫോൺപേ

രാജ്യാന്തര ഡെബിറ്റ് കാർഡ് ഇടപാടിന് സമാനമായാണ് യുപിഐ മുഖാന്തരമുള്ള ഇടപാടും പ്രവർത്തിക്കുക

വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ഏറെ പ്രയോജനം നൽകുന്ന വാർത്തയുമായാണ് പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് ഫ്ലാറ്റ്ഫോമായ ഫോൺപേ എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വിദേശത്ത് നിന്നും യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കുന്ന സംവിധാനത്തിനാണ് ഫോൺപേ രൂപം നൽകിയിരിക്കുന്നത്. ഇതോടെ, വിദേശത്തും യുപിഐ ഇടപാടുകൾ നടത്താൻ സഹായിക്കുന്ന ആദ്യ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമെന്ന നേട്ടം ഇനി ഫോൺപേയ്ക്ക് സ്വന്തം.

യുഎഇ, സിംഗപ്പൂർ, മൗറീഷ്യസ്, നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലെ ലോക്കൽ ക്യൂആർ കോഡ് ഉപയോഗിച്ച് ഷോപ്പിങ്ങുകൾ നടത്താൻ സാധിക്കുമെന്ന് ഫോൺപേ അറിയിച്ചിട്ടുണ്ട്. രാജ്യാന്തര ഡെബിറ്റ് കാർഡ് ഇടപാടിന് സമാനമായാണ് യുപിഐ മുഖാന്തരമുള്ള ഇടപാടും പ്രവർത്തിക്കുക. അതിനാൽ, ബാങ്ക് അക്കൗണ്ടിൽ നിന്ന് വിദേശ കറൻസിയുടെ മൂല്യത്തിന് സമാനമായ തുക കിഴിക്കുന്നതാണ്.

Also Read: പെണ്‍കുട്ടിയെ കാണാന്‍ വന്ന യുവാവിനെ നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു, നിര്‍ബന്ധിപ്പിച്ച് മൂത്രം കുടിപ്പിച്ചു

ഇന്ത്യയ്ക്ക് പുറത്ത് ക്രെഡിറ്റ് കാർഡോ, ഫോറിൻ എക്സ്ചേഞ്ച് കാർഡോ ഉപയോഗിക്കാതെ തന്നെ ഇടപാട് നടത്താൻ സാധിക്കുന്ന തരത്തിലാണ് ക്രമീകരണം. അതുകൊണ്ടുതന്നെ വിദേശ യാത്ര നടത്തുന്നവർക്കാണ് ഈ സംവിധാനം ഏറെ ഗുണം ചെയ്യുക. ഏതാനും മാസങ്ങൾ കൊണ്ട് ഈ സേവനം മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ ഫോൺപേ നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button