KottayamKeralaNattuvarthaLatest NewsNews

ക​ക്കൂ​സ് മാ​ലി​ന്യം തോട്ടിൽ ത​ള്ളി : മൂ​ന്നു​പേ​ര്‍ അറസ്റ്റിൽ

ആ​ല​പ്പു​ഴ തൈ​ക്കാ​ട്ടു​ശേ​രി സ്വ​ദേ​ശി​ക​ളാ​യ തോ​ട്ടു​ചി​റ​യി​ല്‍ സി​ജു (35), പു​ത്ത​ന്‍​വെ​ളി വി​നീ​ത് (കു​ട്ട​ന്‍-27), ക​ണി​യം​വെ​ളി കെ. ​സ​ജീ​വ് (41) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

ഈ​രാ​റ്റു​പേ​ട്ട: ക​ക്കൂ​സ് മാ​ലി​ന്യം തോട്ടിൽ തള്ളി ക​ട​ന്നു​ക​ള​ഞ്ഞ മൂന്നു​പേ​ർ പൊലീ​സ് പിടിയിൽ. ആ​ല​പ്പു​ഴ തൈ​ക്കാ​ട്ടു​ശേ​രി സ്വ​ദേ​ശി​ക​ളാ​യ തോ​ട്ടു​ചി​റ​യി​ല്‍ സി​ജു (35), പു​ത്ത​ന്‍​വെ​ളി വി​നീ​ത് (കു​ട്ട​ന്‍-27), ക​ണി​യം​വെ​ളി കെ. ​സ​ജീ​വ് (41) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : രണ്ടു വർഷമായി ചിന്തയുടെ താമസം കുറഞ്ഞ ദിവസ വാടക 6490 രൂപയുള്ള റിസോർട്ടിൽ, പരാതി നൽകി

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ 12.30-നു ആണ് കേസിനാസ്പദമായ സംഭവം. ഇ​വ​ര്‍ ​ത​ല​പ്പ​ലം കീ​ഴ​മ്പാ​റ ഭാഗ​ത്ത് മീ​ന​ച്ചി​ലാ​റ്റി​ലേ​ക്കു​ള്ള കൈ​ത്തോ​ട്ടി​ല്‍ ടാ​ങ്ക​ര്‍ ലോ​റി​യി​ല്‍​ നി​ന്നു ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ ശേ​ഷം ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. തുടർന്ന്, പൊ​ലീ​സ് ഇ​വ​രെ പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടുകയായിരുന്നു.

എ​സ്എ​ച്ച്ഒ ബാ​ബു സെ​ബാ​സ്റ്റ്യ​ന്‍, എ​സ്‌​ഐ വി.​വി. വി​ഷ്ണു, ഷാ​ബു​മോ​ന്‍ ജോ​സ​ഫ്, സി​പി​ഒ​മാ​രാ​യ കെ.​ആ​ര്‍. ജി​നു, ശ്യാം ​കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button