Latest NewsIndia

ബിഹാറിൽ രണ്ട് കിലോമീറ്റർ റെയിൽവേ ട്രാക്ക് മോഷണം പോയി! അന്വേഷണം, ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

പാറ്റ്ന: ബിഹാറിൽ സമസ്തിപൂർ ജില്ലയിൽ രണ്ട് കിലോമീറ്റർ ദൂരത്തോളം റെയിൽവേ ട്രാക്ക് മോഷണം പോയി. ലോഹത് പഞ്ചസാര മില്ലിനെ പൻഡൗൾ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ട്രാക്ക് ആണ് മോഷണം പോയിരിക്കുന്നത്. ഏതാനും വർഷങ്ങളായി പഞ്ചസാര മിൽ അടഞ്ഞുകിടക്കുകയാണ്.

കുറച്ചുകാലമായി ഈ പാതയിൽ ട്രെയിൻ സർവീസ് ഉണ്ടായിരുന്നില്ല. ബിഹാറിൽ റെയിവേയുടെ ഉടമസ്ഥതയിലുള്ള സാധനങ്ങൾ മോഷ്ടിക്കുന്നത് നിത്യസംഭവമാണ്. പക്ഷേ, രണ്ട് കിലോമീറ്ററോളം ട്രാക്ക് മോഷണം പോകുന്നത് ആദ്യമായാണ്. സംഭവത്തിൽ ആർ.പി.എഫ് കേസ് രജിസറ്റർ ചെയ്തു.

മോഷണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആർ.പി.എഫ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ഇവരുടെ അറിവോടെയാണ് മോഷണം നടന്നതെന്നാണ് റെയിൽവേ അധികൃതരുടെ നിഗമനം. അന്വേഷണത്തിനായി റെയിൽവേ ഡിവിഷണൽ മാനേജർ പ്രത്യേക സംഘത്തെ നിയോഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button