Latest NewsNewsInternational

അഫ്ഗാനിൽ വീണ്ടും സ്‌ഫോടനം: മൂന്ന് പേർക്ക് പരിക്ക്

കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും സ്ഫോടനം. അഫ്ഗാനിസ്ഥാൻ ഫർയാബ് പ്രവശ്യയിലെ മസ്ജിദിന് സമീപം പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിളിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇമാം അബു ഹനുഫ് മസ്ജിദിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ഉച്ചയോടെയാണ് സ്ഫോടനം നടന്നത്. മസ്ജിദിനുള്ളിൽ പ്രാർത്ഥനയ്ക്കായി വിശ്വാസികൾ ഒത്തുകൂടിയ സമയത്തായിരുന്നു സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന് പിന്നാലെ മേഖലയിൽ സുരക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്. നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

അഫ്ഗാനിൽ അടുത്തിടെയായി സ്‌ഫോടനം വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും അഫ്ഗാനിൽ സ്‌ഫോടനവും ചാവേർ ആക്രമണങ്ങളും നടന്നിരുന്നു.

Read Also: മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കല്ല എത്ര ചങ്കുണ്ടെങ്കിലും വര്‍ദ്ധിപ്പിച്ച സെസ് പിന്‍വലിക്കേണ്ടി വരും: പികെ ഫിറോസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button