KozhikodeLatest NewsKeralaNattuvarthaNews

മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കല്ല എത്ര ചങ്കുണ്ടെങ്കിലും വര്‍ദ്ധിപ്പിച്ച സെസ് പിന്‍വലിക്കേണ്ടി വരും: പികെ ഫിറോസ്

കോഴിക്കോട്: സംസ്ഥാന ബജറ്റിൽ ഇന്ധന സെസ് വർധിപ്പിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കല്ല എത്ര ചങ്കുണ്ടെങ്കിലും വര്‍ദ്ധിപ്പിച്ച സെസ് പിന്‍വലിക്കേണ്ടി വരുമെന്ന് പികെ ഫിറോസ് പറഞ്ഞു. ബജറ്റിലെ ഇന്ധന സെസ് വിഷയത്തില്‍ ആഴ്ച്ചകള്‍ നീളുന്ന കളക്ട്രേറ്റ് മാര്‍ച്ച് നടത്തുമെന്നും മന്ത്രിമാരെ വഴിയില്‍ തടയുമെന്നും അദ്ദേഹം വ്യക്തമാക്കി. സെസ് പിന്‍വലിക്കും വരെ സമരം തുടരുമെന്നും പികെ ഫിറോസ് കൂട്ടിച്ചേർത്തു.

അതേസമയം, അധിക വിഭവ സമാഹരണത്തിൽ മാറ്റമില്ലെന്നും ബജറ്റിൽ പ്രഖ്യാപിച്ച നികുതി നിർദ്ദേശങ്ങളിൽ മാറ്റില്ലെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു. സമരം കിടന്ന് നികുതി കുറപ്പിച്ചെന്നു വരുത്താൻ പ്രതിപക്ഷം ശ്രമിച്ചുവെന്നും നികുതി വർധനവില്ലാതെ സംസ്ഥാനത്തിനു മുന്നോട്ടു പോകാനാകില്ലെന്നും മന്ത്രി പറഞ്ഞു. 60 ലക്ഷത്തിലധികം കുടുബങ്ങളുടെ സുരക്ഷയ്ക്കും കേരളത്തിന്റെ മുന്നോട്ടുപോക്കിനും നികുതി പരിഷ്കരണങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാത്തിരിപ്പ് അവസാനിച്ചു! വൺപ്ലസ് 11 5ജി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി
ജനങ്ങളെ വറുതിയിലേക്ക് തള്ളിവിടുന്ന നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാരിന് പിടിവാശിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷ സമരത്തിന്റേയും ജനരോഷത്തിന്റേയും പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ ആയതിനാൽ ഒരു നികുതിയും പിന്‍വലിക്കില്ല എന്ന പിടിവാശിയാണ് മുഖ്യമന്ത്രിക്കെന്നും സതീശൻ പറഞ്ഞു.

അധികാരത്തിന്റെ ഹുങ്കില്‍ ആണ് ഭരണ പക്ഷമെന്നും ജനങ്ങളില്‍ നിന്ന് അകന്നത് കൊണ്ടാണ് ജനവികാരം മനസിലാവാത്തതെന്നും സതീശൻ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ജനങ്ങളുടെ അഭിപ്രായ സര്‍വ്വേ എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിലെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കില്ലെന്ന ധനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്‌കരിച്ചതിന് പിന്നാലെയായിരുന്നു സതീശന്റെ പ്രതികരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button