Latest NewsNewsTechnology

കാത്തിരിപ്പ് അവസാനിച്ചു! വൺപ്ലസ് 11 5ജി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി

6.7 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് കർവ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ദീർഘ നാളുകളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ വൺപ്ലസിന്‍റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ വൺപ്ലസ് 11 5ജി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ഇത്തവണ നടന്ന വൺപ്ലസിന്റെ ക്ലൗഡ് ഇവന്റിലാണ് ഈ ഹാൻഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചത്. കിടിലൻ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള വൺപ്ലസ് 11 5ജി സ്മാർട്ട്ഫോണുകളെ കുറിച്ച് കൂടുതൽ അറിയാം.

6.7 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് കർവ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. 1300 വരെയാണ് നിറ്റ് ബ്രൈറ്റ്നസ് നൽകിയിട്ടുള്ളത്. കൂടാതെ, ഡിസ്പ്ലേയ്ക്ക് കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനും ലഭ്യമാണ്. സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

Also Read: ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് സ്വർണം കടത്താൻ ശ്രമം: രണ്ടു പേരെ പിടികൂടി കോസ്റ്റ് ഗാർഡ്

50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 32 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 48 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 205 ഗ്രാം ഭാരം മാത്രമാണ് ഇവയ്ക്ക് നൽകിയിരിക്കുന്നത്. വൺപ്ലസ് 11 5ജി സ്മാർട്ട്ഫോണുകളുടെ 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡൽ 56,999 രൂപയ്ക്കും, 16 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡൽ 61,999 രൂപയ്ക്കും വാങ്ങാൻ സാധിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button