Latest NewsKerala

വീടിന്‍റെ ടെറസിൽ സ്വർണം ഉരുക്കൽ: വീടിന്‍റെ ഉടമസ്ഥനും ജ്വല്ലറി ഉടമയും അടക്കം 4 പേർ ഏഴരക്കിലോ സ്വർണവുമായി അറസ്റ്റിൽ

കോഴിക്കോട്: ഡയറക്ട്രേറ്റ് ഓഫ് റെവന്യു ഇന്‍റലിജൻസ് സംഘത്തിന്‍റെ റെയ്ഡിൽ കോഴിക്കോട് കൊടുവള്ളിയിൽ എഴര കിലോയോളം സ്വർണവും പതിമൂന്ന് ലക്ഷത്തിലധികം രൂപയും പിടികൂടി. പിടികൂടിയ സ്വർണത്തിന് ഏകദേശം നാല് കോടിയിലേറെ രൂപ വിലവരുമെന്നാണ് ഡി ആ‍ർ ഐ സംഘത്തിന്‍റെ നിഗമനം. സ്വർണ്ണം ഉരുക്കുന്ന കേന്ദ്രങ്ങളിൽ ഡി ആർ ഐ നടത്തിയ റെയ്ഡിലാണ് സ്വർണവും പണവും പിടികൂടിയത്. വീടിന്‍റെ ടെറസിൽ വെച്ചായിരുന്നു സ്വർണം ഉരുക്കിയിരുന്നത്.

രഹസ്യ വിവരത്തെ തുടർന്ന് ഡി ആർ ഐ നടത്തിയ റെയ്ഡിൽ വീടിന്‍റെ ഉടമസ്ഥനും ജ്വല്ലറി ഉടമയും അടക്കം നാല് പേരാണ് പിടിയിലായത്. കള്ളക്കടത്തു സ്വർണം ഉരുക്കുന്ന കേന്ദ്രങ്ങളിലാണ് പരിശോധന നടന്നതെന്ന് ഡി ആർ ഐ റെയ്ഡ് നടത്തിയ സംഘം വ്യക്തമാക്കി. കൊടുവള്ളിയിലെ ഒരു വീടിന്‍റെ ടെറസിൽ വെച്ചായിരുന്നു സ്വർണം ഉരുക്കിയിരുന്നത്.

സ്വര്‍ണ്ണം ഉരുക്കി വേര്‍തിരിക്കുന്ന കേന്ദ്രത്തിന്‍റെ ഉടമ ജയാഫർ കൊടുവള്ളിയും മഹിമ ജ്വല്ലറി ഉടമ മുഹമ്മദ്, കൊടുവള്ളി സ്വദേശികളായ റഷീദ്, റഫീഖ് തുടങ്ങിയ നാല് പേരാണ് റെയ്ഡിൽ അറിസ്റ്റിലായത്. ഡി ആർ ഐ കൊച്ചി യൂണിറ്റിൽ നിന്നുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. പലരൂപങ്ങളിലെത്തുന്ന കള്ളക്കടത്ത് സ്വര്‍ണ്ണം ഈ കേന്ദ്രത്തില്‍ വെച്ച് ഉരുക്കിയ ശേഷം തിരികെ നല്‍കുകയാണ് പതിവ്. മഹിമ ജ്വല്ലറി ഉടമ നല്‍കിയ സ്വര്‍ണമാണ് പിടികൂടിയതില്‍ ഭൂരിഭാഗവുമെന്ന് ഡി ആര്‍ ഐ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button