KeralaLatest NewsIndia

എയര്‍ടെല്‍ 5ജി പ്ലസ്: കേരളത്തിലെ ഈ നാല് നഗരങ്ങളില്‍ കൂടി സേവനം ആരംഭിച്ചു

ഇന്ത്യയിൽ മുൻനിരയിലുള്ള ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ കൂടി 5ജി സേവനങ്ങള്‍ ആരംഭിക്കുന്നു. കൊച്ചിയില്‍ ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്. നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതിനനുസരിച്ച് വരിക്കാര്‍ക്ക് ഘട്ടം ഘട്ടമായിട്ടായിരിക്കും 5ജി പ്ലസ് സേവനങ്ങള്‍ ലഭിക്കുക. 5ജി ലഭ്യമാകുന്ന ഉപകരണങ്ങളുള്ള വരിക്കാര്‍ക്ക് പ്രത്യേകിച്ച് ചെലവൊന്നും ഇല്ലാതെ അതിവേഗ 5ജി സേവനങ്ങള്‍ ആസ്വദിക്കാം.

തിരുവനന്തപുരത്തെ വഴുതക്കാട്, തമ്പാന്നൂർ, കിഴക്കേക്കോട്ട, പാളയത്തെ , പട്ടം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, പാപ്പനംകോട്, കോവളം, വിഴിഞ്ഞം, വലിയവിള. കോഴിക്കോട്ടിൽ- നടക്കാവ്, പാളയം, കല്ലായി, വെസ്റ്റ് ഹില്‍, കുറ്റിച്ചിറ, ഇരഞ്ഞിപാലം, മീന്‍ചന്ത, തൊണ്ടയാട്, മാലാപറമ്പ്, ഇലത്തൂര്‍, കുന്നമംഗലം. തൃശൂരിൽ – രാമവര്‍മ്മപുരം, തൃശൂര്‍ റൗണ്ട്, കിഴക്കേക്കോട്ട, കൂര്‍ക്കഞ്ചേരി, ഒളരിക്കര, ഒല്ലൂര്‍, മണ്ണുത്തി, നടത്തറ. എന്നിവിടങ്ങളിലാണ് സേവനങ്ങൾ ലഭ്യമാവുക. നഗരം മുഴുവന്‍ നെറ്റ്‌വര്‍ക്ക് പൂര്‍ത്തിയാകുന്നത് അനുസരിച്ച് സേവനം വ്യാപിപ്പിക്കും.

കൊച്ചിയെ കൂടാതെ തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ കൂടി 5ജി പ്ലസ് സേവനം അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നു ഭാരതി എയര്‍ടെല്‍ കേരള സിഒഒ അമിത് ഗുപ്ത അറിയിച്ചു. നാലു നഗരങ്ങളിലെയും എയര്‍ടെല്‍ വരിക്കാര്‍ക്ക് ഇനി 4ജിയേക്കാള്‍ 20-30 ഇരട്ടി വേഗമേറിയ സേവനങ്ങള്‍ ആസ്വദിക്കാമെന്നും ഹൈ-ഡെഫനിഷന്‍ വിഡിയോ സ്ട്രീമിങ്, ഗെയിമിങ്, മള്‍ട്ടിപ്പിള്‍ ചാറ്റിങ്, ചിത്രങ്ങളുടെയും മറ്റും ഉടനടി അപ്‌ലോഡിങ് തടങ്ങിയവ ഉള്‍പ്പെടുന്ന 5ജി പ്ലസ് സേവനങ്ങള്‍ മുഴുവന്‍ നഗരത്തിലും ലഭ്യമാക്കുന്നതിനുള്ള പരിശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

എയര്‍ടെല്‍ 5ജി പ്ലസ് എത്തുന്നതോടെ എയര്‍ടെലിന്റെ മുഴുവന്‍ സേവനങ്ങള്‍ക്കും ഉത്തേജനമാകും. വിദ്യാഭ്യാസം, ആരോഗ്യം, ഉല്‍പാദനം, കൃഷി, മൊബിലിറ്റി, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതോടെ എയര്‍ടെല്‍ 5ജി പ്ലസ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും സഹായിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ എയര്‍ടെല്‍ 5ജിയുടെ കരുത്ത് വെളിപ്പെടുത്തിയതാണ്. 5ജി ഉപയോഗം ജീവിതത്തിലും ബിസിനസിലും എന്തെല്ലാം മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് വ്യക്തമായിട്ടുണ്ട് – അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button