Kallanum Bhagavathiyum
Latest NewsNewsIndia

കൽക്കരി കടത്ത്: പ്രമുഖ വ്യവസായി കസ്റ്റഡിയിൽ

കൊൽക്കത്ത: കൽക്കരി കടത്തുമായി ബന്ധപ്പെട്ട് പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കൊൽക്കത്തയിലാണ് എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയത്. കൊൽക്കത്തയിലെ ഒരു പ്രമുഖ വ്യവസായിയെ ഇഡി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നഗരത്തിലെ പ്രമുഖ വ്യവസായി മഞ്ജിത് സിംഗ് ജിത്തിനെയാണ് എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഓഫീസിൽ നിന്ന് വൻ തുക ഇഡി പിടിച്ചെടുത്തു.

Read Also: ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ നീരീക്ഷിക്കാൻ ചൈന ചാര ബലൂൺ ഉപയോഗിച്ചു: റിപ്പോർട്ട് പുറത്തുവിട്ട് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ

കണക്കിൽപ്പെടാത്ത ഒരു കോടിയിലധികം രൂപയാണ് ഇവിടെ നിന്നും ഇഡി ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ദീർഘനേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് ഇഡി വ്യവസായിയെ കസ്റ്റഡിയിലെടുത്തത്. രാഷ്ട്രീയ പ്രവർത്തകർ ഉൾപ്പെടെ പശ്ചിമ ബംഗാളിലെ നിരവധി പ്രശസ്തരുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.

Read Also: അമ്മ എന്ന സെന്റിമെന്റല്‍ കാര്‍ഡ് ഇറക്കി ഒരു ഭീകര നുണച്ചിയെ വെളുപ്പിച്ചെടുക്കാന്‍ നോക്കുകയാണ് അരുണ്‍: അഞ്ജു പ്രഭീഷ്

shortlink

Related Articles

Post Your Comments


Back to top button