Kallanum Bhagavathiyum
Latest NewsIndia

ഡൽഹി മദ്യനയ അഴിമതിക്കേസ്: തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിത എംപിയുടെ മുൻ ചാർട്ടേഡ് അക്കൗണ്ടന്റ് അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയുടെ മുൻ ചാർട്ടേഡ് അക്കൗണ്ടന്റിനെ സിബിഐ അറസ്റ്റ് ചെയ്തു. അന്വേഷണവുമായി നിസ്സഹകരണം പ്രകടിപ്പിച്ച കവിതയുടെ മുൻ ഓഡിറ്റർ ബുച്ചി ബാബുവിനെ രാജ്യ തലസ്ഥാനത്തേക്ക് വിളിപ്പിച്ചാണ് അറസ്റ്റ് ചെയ്തത്.

ഇപ്പോൾ റദ്ദാക്കിയ ഡൽഹി എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ബാബുവിന് പങ്കുണ്ടായിരുന്നു. ഇത് കൂടാതെ ഹൈദരാബാദ് ആസ്ഥാനമായുള്ള മൊത്ത, ചില്ലറ വിൽപ്പന ലൈസൻസുകൾക്കും ഉടമകൾക്കും സഹായം ചെയ്ത് കൊടുത്തതിലും ബാബുവിന് പങ്കുണ്ട്.കേസുമായി ബന്ധപ്പെട്ട് കെ കവിതയെ 2022 ഡിസംബർ 12ന് ഹൈദരാബാദിൽ സിബിഐ സംഘം ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button