Latest NewsNewsBusiness

മുത്തൂറ്റ് ഫിനാന്‍സ്: സെക്വേവേഡ് റിഡീമബിള്‍ നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ വിതരണം ഫെബ്രുവരി 8 മുതൽ ആരംഭിക്കും

എൻസിഇഡികൾ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളുമുണ്ട്

രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന്റെ സെക്വേവേഡ് റിഡീമബിള്‍ നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ (എൻസിഡി) വിതരണം ഫെബ്രുവരി 8 മുതൽ മാർച്ച് 3 വരെ വിതരണം ചെയ്യും. എൻസിഡിയുടെ മുപ്പതാമത് സീരീസിന്റെ വിതരണമാണ് ഇത്തവണ നടക്കുന്നത്. എൻസിഡി വിതരണം ചെയ്യുന്നതിലൂടെ 500 കോടി രൂപ സമാഹരിക്കാനാണ് മുത്തൂറ്റ് ഫിനാൻസ് ലക്ഷ്യമിടുന്നത്. 1,000 രൂപ മുഖവിലയുള്ള എൻസിഡികളുടെ വിതരണമാണ് ഇന്ന് മുതൽ ആരംഭിച്ചിരിക്കുന്നത്. 100 കോടി രൂപയാണ് ഇഷ്യുവിന്റെ അടിസ്ഥാന തുകയായി നിശ്ചയിച്ചിരിക്കുന്നത്.

അടിസ്ഥാന തുകയ്ക്ക് പുറമേ, അധികമായി സമാഹരിക്കുന്ന 400 കോടി കൈവശം വയ്ക്കാനുള്ള അവകാശത്തോടെയാണ് 500 കോടി രൂപയുടെ ധനസമാഹരണം മുത്തൂറ്റ് ഫിനാൻസ് നടത്തുന്നത്. കൂടാതെ, എൻസിഇഡികൾ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളുമുണ്ട്. ആർബിഐ പലിശ നിരക്കുകൾ ഉയർത്തിയ സാഹചര്യത്തിൽ എൻസിഡി ഇഷ്യുവിന്റെ നിരക്കുകള്‍  വർദ്ധിപ്പിച്ചതായി മുത്തൂറ്റ് ഫിനാൻസ് അറിയിച്ചിട്ടുണ്ട്.

Also Read: മകളെ പരിപാലിക്കാൻ കൊണ്ട് വന്ന പതിനാലുകാരിയെ ക്രൂരമായി മർദ്ദിച്ചു, ചവറ്റുകൊട്ടയിൽ ഭക്ഷണം നൽകി: ദമ്പതികൾ അറസ്റ്റിൽ

വ്യക്തിഗത നിക്ഷേപകർക്ക് 8.25 ശതമാനം മുതൽ 8.60 ശതമാനം വരെ വിവിധ പലിശ നിരക്കുകൾ ലഭിക്കുന്ന ഏഴ് നിക്ഷേപ തിരഞ്ഞെടുപ്പുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. ഇത്തവണ ഐസിആർഎ എഎ പ്ലസ് സ്റ്റേബിൾ റേറ്റിംഗ് മുത്തൂറ്റ് ഫിനാൻസിന് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button