ThiruvananthapuramKeralaNattuvarthaLatest NewsNews

ഓ​ട്ടോ​യി​ൽ മദ്യകടത്ത് : 35 ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വു​മാ​യി മൂന്നുപേ​ർ അറസ്റ്റിൽ

മേ​നം​കു​ളം സെ​ന്‍റ് ആ​ൻ​ഡ്രൂസ് ലാ​ൽ കോ​ട്ടേ​ജി​ൽ അ​ഖി​ൽ തോ​മ​സ് (31), ചി​റ്റാ​റ്റു​മു​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട ല​ക്ഷം വീ​ട്ടി​ൽ സ്റ്റാ​ൻ​ലി പെ​രേ​ര (63), ല​ക്ഷം വീ​ട്ടി​ൽ നി​സാം (42)എ​ന്നി​വ​രെ​യാ​ണ് ആണ് അറസ്റ്റ് ചെയ്തത്

പോ​ത്ത​ൻ​കോ​ട്: ഓ​ട്ടോ​യി​ൽ ര​ഹ​സ്യ​മാ​യി ക​ട​ത്തി​യ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി മൂ​ന്നുപേ​ർ അറസ്റ്റിൽ. മേ​നം​കു​ളം സെ​ന്‍റ് ആ​ൻ​ഡ്രൂസ് ലാ​ൽ കോ​ട്ടേ​ജി​ൽ അ​ഖി​ൽ തോ​മ​സ് (31), ചി​റ്റാ​റ്റു​മു​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട ല​ക്ഷം വീ​ട്ടി​ൽ സ്റ്റാ​ൻ​ലി പെ​രേ​ര (63), ല​ക്ഷം വീ​ട്ടി​ൽ നി​സാം (42)എ​ന്നി​വ​രെ​യാ​ണ് ആണ് അറസ്റ്റ് ചെയ്തത്. മം​ഗ​ല​പു​രം പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഹോണ്ട: ചരിത്രം തിരുത്തിയെഴുതുന്നു, അടുത്ത വർഷം മുതൽ ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കും

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രിയാണ് കേസിനാസ്പദമായ സംഭവം. പൊ​ലീ​സി​ന് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മം​ഗ​ല​പു​രം എ​സ്ഐ ഡി.​ജെ. ഷാ​ലു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മം​ഗ​ല​പു​രം ജം​ഗ്ഷ​നി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ട്ടോ​യു​ടെ പു​റ​കി​ലെ ഡി​ക്കി​യി​ൽ 26 കു​പ്പി​ക​ളി​ൽ ഒ​ളി​പ്പി​ച്ച 37 ലി​റ്റ​ർ മ​ദ്യ​മാ​ണ് പി​ടികൂ​ടി​യ​ത്.

പ്ര​തി​ക​ളെ ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button