KollamKeralaNattuvarthaLatest NewsNews

കഞ്ചാവുമായി മൂന്നു പേർ എക്സൈസ് പിടിയിൽ

പ​ള്ളി​ത്തോ​ട്ടം എ​ച്ച് ആ​ൻ​ഡ്​ സി ​കോ​മ്പൗ​ണ്ടി​ൽ ഗാ​ന്ധി ന​ഗ​ർ 60-ൽ ​അ​ല​ൻ (20), ത​ഴു​ത്ത​ല മൈ​ലാ​പ്പൂ​ർ വി​ള​യി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ സു​ഹൈ​ൽ (21), പ​ള്ളി​ത്തോ​ട്ടം സെ​ഞ്ച്വ​റി ന​ഗ​ർ 75-ൽ ​ജോ​ഫി​ൻ (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

കൊ​ല്ലം:​ ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ എക്സൈസ് സംഘത്തിന്റെ പി​ടി​യി​ൽ. പ​ള്ളി​ത്തോ​ട്ടം എ​ച്ച് ആ​ൻ​ഡ്​ സി ​കോ​മ്പൗ​ണ്ടി​ൽ ഗാ​ന്ധി ന​ഗ​ർ 60-ൽ ​അ​ല​ൻ (20), ത​ഴു​ത്ത​ല മൈ​ലാ​പ്പൂ​ർ വി​ള​യി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ സു​ഹൈ​ൽ (21), പ​ള്ളി​ത്തോ​ട്ടം സെ​ഞ്ച്വ​റി ന​ഗ​ർ 75-ൽ ​ജോ​ഫി​ൻ (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : ട്രാൻസ്ജെൻഡർ പങ്കാളികളായ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു: ആണോ പെണ്ണോ എന്നതിന് മറുപടി ഇങ്ങനെ

എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ടോ​ണി ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലം പ​ള്ളി​ത്തോ​ട്ടം എ​ച്ച് ആ​ൻ​ഡ്​ സി ​കോ​മ്പൗ​ണ്ട് കേ​ന്ദ്രീ​ക​രി​ച്ച് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ ന​ട​ത്തി​യ​ത്. ഇവരിൽ നിന്ന് 2.7 കി​ലോ ക​ഞ്ചാ​വും ഒ​രു ബൈ​ക്കും പി​ടി​ച്ചെ​ടു​ത്തു.

എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ബി. ​സു​രേ​ഷി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ബി. ​വി​ഷ്ണു, പ്ര​വ​ന്റി​വ് ഓ​ഫീ​സ​ർ​മാ​രാ​യ എം. ​മ​നു, ശ​ശി കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ​മാ​രാ​യ ശ്രീ​നാ​ഥ്, അ​ജി​ത്, ജൂ​ലി​യ​ൻ ക്രൂ​സ്, അ​ജീ​ഷ് ബാ​ബു, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ​മാ​രാ​യ ജാ​സ്മി​ൻ, ര​മ്യ, ബീ​ന, എ​ക്സൈ​സ് ഡ്രൈ​വ​ർ സു​ഭാ​ഷ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button