Kallanum Bhagavathiyum
Latest NewsKeralaNews

നെടുമ്പാശേരി വിമാനത്താവളത്തില്‍ 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി തൃശൂർ സ്വദേശി പിടിയിൽ

കൊച്ചി: നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി ഒരാൾ പിടിയില്‍. എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. സംഭവത്തില്‍ തൃശൂർ സ്വദേശി ആണ് പിടിയിലായത്.

ദുബായിൽ നിന്നും എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇയാൾ എത്തിയത്. അര കിലോ സ്വർണ്ണമാണ് രണ്ട് മാലകളാക്കി പാൻസിന്റെ പോക്കറ്റിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗർഭ നിരോധന ഉറകളിലൊളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ പാലക്കാട് സ്വദേശി മുഹമ്മദ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ദുബായിൽ നിന്ന് വരുന്ന വഴിയാണ് ഇയാൾ കസ്റ്റംസിന്റെ പിടിയിലായത്. മൂന്ന് ഗർഭ നിരോധന ഉറകളിലായി പേസ്റ്റ് രൂപത്തിലാക്കിയ 833 ഗ്രാം സ്വർണമാണ് ഇയാൾ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.

shortlink

Related Articles

Post Your Comments


Back to top button