Latest NewsNewsBusiness

സാമ്പത്തിക അസ്ഥിരത: പിരിച്ചുവിടൽ നടപടിയുമായി സൂം

കോവിഡ് കാലയളവിൽ സൂം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു

സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ പിരിച്ചുവിടൽ നടപടിയുമായി വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോമായ സൂം രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ടത്തിൽ കമ്പനിയിലെ 15 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുക. ഇതോടെ, 1,300- ലധികം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമാവുക. അതേസമയം, പിരിച്ചുവിടൽ കമ്പനിയുടെ വിവിധ മേഖലകളെ ബാധിക്കുമെന്ന് സൂം അറിയിച്ചിട്ടുണ്ട്.

കോവിഡ് കാലയളവിൽ സൂം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഭൂരിഭാഗം ആളുകളും വീട്ടിൽ നിന്നും ജോലി ചെയ്തതിനാൽ സേവനം മെച്ചപ്പെടുത്തുന്നതിനായി കമ്പനി കൂടുതൽ ജീവനക്കാരെ നിയമിച്ചിരുന്നു. 24 മാസത്തിനുള്ളിൽ ഏകദേശം മൂന്നിരട്ടിയോളം ജീവനക്കാരെയാണ് നിയമിച്ചത്. കോവിഡ് മഹാമാരി അകന്നതോടെ വിവിധ മേഖലകൾ പ്രവർത്തനരഹിതമാവുകയായിരുന്നു. ഇത് കമ്പനിയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചതിനെ തുടർന്നാണ് പിരിച്ചുവിടൽ നടപടി.

Also Read: 6,000 കിലോ പുഴുവരിച്ച ചീഞ്ഞളിഞ്ഞ മീന്‍ പിടികൂടിയ സംഭവം, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്:മീനുകള്‍ക്ക് ഒരു മാസത്തിലേറെ പഴക്കം

ജീവനക്കാരെ പിരിച്ചുവിടുന്നതിനോടൊപ്പം, നിലവിലുള്ളവരുടെ വേതനം വെട്ടിക്കുറയ്ക്കാനും സൂം പദ്ധതിയിടുന്നുണ്ട്. ആഗോള തലത്തിൽ ഒട്ടനവധി കമ്പനികളാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. പിരിച്ചുവിടൽ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് സൂം ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button