KottayamLatest NewsKeralaNattuvarthaNews

യു​വാ​വി​നെ വീ​ട്ടി​ൽ അതിക്രമിച്ച് കയറി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മിച്ച യുവാവ് അറസ്റ്റിൽ

അ​യ​ർ​ക്കു​ന്നം പു​ന്ന​ത്തു​റ ഭാ​ഗ​ത്ത് വാ​ഴേ​പ്പ​റ​മ്പി​ൽ അ​ജി​മോ​ൻ സോ​മ​നെ(36)​യാണ് അറസ്റ്റ് ചെയ്തത്

അ​യ​ർ​ക്കു​ന്നം: യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി ക​മ്പി വ​ടി​യും ബി​യ​ർ കു​പ്പി​യും വ​ടി​വാ​ളും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യുവാവ് അറസ്റ്റിൽ. അ​യ​ർ​ക്കു​ന്നം പു​ന്ന​ത്തു​റ ഭാ​ഗ​ത്ത് വാ​ഴേ​പ്പ​റ​മ്പി​ൽ അ​ജി​മോ​ൻ സോ​മ​നെ(36)​യാണ് അറസ്റ്റ് ചെയ്തത്. ​കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഒ​ന്നി​നാണ് കേസിനാസ്പദമായ സംഭവം. പ​ട്ടി​ത്താ​നം ഭാ​ഗ​ത്തു​ള്ള യു​വാ​വി​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന ഇ​വ​ർ ബി​യ​ർ കു​പ്പി കൊ​ണ്ട് യു​വാ​വി​ന്‍റെ ത​ല​ക്ക​ടി​ക്കു​ക​യും ക​മ്പി​വ​ടി​യും വ​ടി​വാ​ളും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന്, ഇ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് രക്ഷപ്പെട്ടു.

Read Also : ആഗോളതല വെല്ലുവിളികൾക്കിടയിലും മുന്നേറ്റം തുടർന്ന് ഇന്ത്യൻ സമ്പദ് വ്യവസ്ഥ, വളർച്ചാ പ്രതീക്ഷ നിരക്ക് 7 ശതമാനമായി ഉയർത്തി

യു​വാ​വും പ്ര​തി​ക​ളും ത​മ്മി​ൽ മു​ൻ​പ് വൈ​രാ​ഗ്യം നി​ല​നി​ന്നി​രു​ന്നു. ഇ​തി​ന്റെ തു​ട​ർ​ച്ചയെ​ന്നോ​ണ​മാ​ണ് ഇ​വ​ർ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച​ത്. പ​രാ​തി​യെ തു​ട​ർ​ന്ന് കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ജി​ല്ലാ പൊലീ​സ് മേ​ധാ​വി കെ.​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം അ​ക്ര​മി​ക​ളി​ൽ ഒ​രാ​ളാ​യ അ​ജി​മോ​നെ ആ​ർ​പ്പൂ​ക്ക​ര​യി​ൽ നി​ന്നും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. മ​റ്റു പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button