PalakkadKeralaNattuvarthaLatest NewsNews

കുടിക്കാൻ വെള്ളമെടുക്കുന്ന കിണറ്റിൽ ആടിന്‍റെ ജ‍ഡം : കൊണ്ടിട്ടതാണെന്ന് സംശയം, കേസ്

കരിമൻകുന്ന് സ്വദേശി കുഞ്ഞിമുഹമ്മദിന്റെ കിണറ്റിലാണ് ആടിന്റെ ജഡം കണ്ടെത്തിയത്

പാലക്കാട്: കുടിക്കാൻ വെള്ളമെടുക്കുന്ന കിണറ്റിൽ ആടിന്‍റെ ജ‍ഡം കണ്ടെത്തി. കരിമൻകുന്ന് സ്വദേശി കുഞ്ഞിമുഹമ്മദിന്റെ കിണറ്റിലാണ് ആടിന്റെ ജഡം കണ്ടെത്തിയത്.

മണ്ണാർക്കാട് തത്തേങ്ങലം കരിമൻകുന്നിൽ ആണ് സംഭവം. വെള്ളത്തിൽ നിന്ന് ദുർഗന്ധം വന്നപ്പോൾ ആൾമറയും കമ്പിവേലിയും ഇട്ട് മറച്ച കിണറ്റിൽ വീട്ടുകാർ പരിശോധിച്ചപ്പോഴാണ് അഴുകിയ ജഡം കണ്ടെത്തിയത്. ജഡം കണ്ടെത്തുന്നതിനു തൊട്ടു മുൻപ് വരെ ഈ വെള്ളമാണ് വീട്ടുകാർ ഉപയോഗിച്ചിരുന്നത്. പ്രായമായ കുഞ്ഞ് മുഹമ്മദും ഭാര്യയും മാത്രമാണ് വീട്ടിൽ താമസം. കിണറും വീടും തമ്മിൽ അകലമുണ്ട്. മോട്ടറടിച്ചാണ് വെള്ളമെടുക്കുന്നത്.

Read Also : ആഗോളതല വെല്ലുവിളികൾക്കിടയിലും മുന്നേറ്റം തുടർന്ന് ഇന്ത്യൻ സമ്പദ് വ്യവസ്ഥ, വളർച്ചാ പ്രതീക്ഷ നിരക്ക് 7 ശതമാനമായി ഉയർത്തി

ആൾമറയും വലയുമിട്ട് സംരക്ഷിച്ച കിണറ്റിൽ എങ്ങനെ ആട് വീണു എന്നതാണ് സംശയത്തിനിടയാക്കുന്നത്. ആരെങ്കിലും കൊണ്ടിട്ടതാണെന്നാണ് സംശയം. കുഞ്ഞിമുഹമ്മദിന്റെ പരാതിയിൽ മണ്ണാർക്കാട് പൊലീസ് സ്ഥലത്ത് എത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്ത് എത്തി പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button