Latest NewsNewsInternationalGulfQatar

സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള നടപടികൾ ശക്തമാക്കി ഖത്തർ: കരട് നിയമത്തിന് അംഗീകാരം നൽകി മന്ത്രിസഭ

ദോഹ: രാജ്യത്തെ സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി ഖത്തർ. ഇതു സംബന്ധിച്ച കരട് നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.

Read Also: ജിദ്ദ വിമാനത്താവളത്തിൽ അടിയന്തിര പ്രാഥമിക ശുശ്രൂഷ നൽകാൻ വനിതകളെ നിയോഗിക്കുന്നു: പരിശീലന പരിപാടി ആരംഭിക്കാൻ സൗദി

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് കമ്പനികൾ നൽകേണ്ട ആനുകൂല്യങ്ങളും സൗകര്യങ്ങളും സംബന്ധിച്ച തൊഴിൽ മന്ത്രിയുടെ കരട് തീരുമാനങ്ങൾക്കും മന്ത്രിസഭ അംഗീകാരം നൽകി. സ്വകാര്യ മേഖലയിലെ തൊഴിൽ തസ്തികകൾ മിക്കതും സ്വദേശികൾക്ക് മാത്രമാക്കുന്നതാണ് നിയമം.

Read Also: നീർക്കെട്ട് കുറയ്ക്കുന്നത് മുതൽ ദഹനം മെച്ചപ്പെടുത്തുന്നത് വരെ: ലെമൺ ഗ്രാസിന്റെ അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ മനസിലാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button