KollamKeralaNattuvarthaLatest NewsNews

പോ​ക്സോ കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ച്ചു : ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

പോ​ക്സോ കേ​സി​ലെ പ്ര​തി​ അ​ർ​ഷ് (21), ബന്ധു സി​യാ​ദ് (31) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്

ക​ണ്ണ​ന​ല്ലൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട​ഞ്ഞു​നി​ർ​ത്തി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ച്ച സംഭവത്തിൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റിൽ. പോ​ക്സോ കേ​സി​ലെ പ്ര​തി​ അ​ർ​ഷ് (21), ബന്ധു സി​യാ​ദ് (31) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സാണ് അറസ്റ്റ് ചെയ്തത്.

Read Also : സിപിഎം നേതാക്കള്‍ പ്രണയിതാക്കളെ തല്ലിച്ചതച്ചിട്ടും ഫലമുണ്ടായില്ല, പൊലീസ് ഇരുവരേയും മലപ്പുറത്ത് എത്തിച്ചു

2021-ൽ ആണ് പീഡനം നടന്നത്. ​കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി​യാ​യ 14 വ​യ​സ്സു​കാ​ര​നാ​യ കു​ട്ടി​യെ​യാ​ണ് പൊ​തു​വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി കേ​സി​ന്‍റെ വി​ചാ​ര​ണ​യി​ൽ പ്ര​തി​ക്കെ​തി​രാ​യി മൊ​ഴി കൊ​ടു​ത്താ​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ച്ച​ത്. കു​ട്ടി​യു​ടെ മൊ​ഴി​യി​ൽ ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രവെയാണ് സംഭവം.

കേ​സി​ന്റെ വി​ചാ​ര​ണ കൊ​ല്ലം പോ​ക്സോ കോ​ട​തി​യി​ൽ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് പ്ര​തി​ക​ൾ കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ച്ച​ത്. പ്ര​തി കേ​സി​ൽ കോ​ട​തി​ ജാ​മ്യ​ത്തി​ലാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രെ ജാ​മ്യം റ​ദ്ദ് ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ ചെ​യ്യു​മെ​ന്ന് ക​ണ്ണ​ന​ല്ലൂ​ർ എ​സ്.​എ​ച്ച്.​ഒ പ​റ​ഞ്ഞു. പ്ര​തി​ക​ളെ കൊ​ട്ടാ​ര​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button