KeralaLatest NewsNews

സിപിഎം നേതാക്കള്‍ പ്രണയിതാക്കളെ തല്ലിച്ചതച്ചിട്ടും ഫലമുണ്ടായില്ല, പൊലീസ് ഇരുവരേയും മലപ്പുറത്ത് എത്തിച്ചു

കോടതി നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ പെണ്‍കുട്ടിയെയും സുഹൃത്തുക്കളെയും റോഡില്‍ തടഞ്ഞുനിര്‍ത്തി സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു

ഇടുക്കി: പ്രണയിച്ച യുവാവിനൊപ്പം കോടതി വിട്ടയച്ച യുവതിയെയും സുഹൃത്തുക്കളെയും കോടതിക്കു സമീപം തടഞ്ഞുനിര്‍ത്തി സിപിഎം നേതാക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും ചേര്‍ന്നു മര്‍ദ്ദിച്ച സംഭവത്തില്‍ ഇരുവരെയും പൊലീസ് സംരക്ഷണയില്‍ മലപ്പുറത്ത് എത്തിച്ചു. മര്‍ദ്ദനമേറ്റ ഇവരെ മണിക്കൂറുകളോളം മുട്ടം പൊലീസ് സ്റ്റേഷനില്‍ താമസിപ്പിച്ച ശേഷം രാത്രിയോടെ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തില്‍ മലപ്പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെ മുട്ടം കോടതിക്കു സമീപമാണു ചെറുതോണി സ്വദേശിനിയായ യുവതിക്കും മലപ്പുറം സ്വദേശിയായ യുവാവിനും സുഹൃത്തുക്കള്‍ക്കും മര്‍ദ്ദനമേറ്റത്.

Read Also: കൊ​ച്ചി​യി​ല്‍ സ്വ​കാ​ര്യ ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ദാരുണാന്ത്യം

ചെറുതോണി സ്വദേശിയായ വിദ്യാര്‍ത്ഥിനി തൊടുപുഴയിലെ സ്വകാര്യ കോളജിലാണു പഠിക്കുന്നതെന്നു പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ 4നു പെണ്‍കുട്ടിയെ കാണാനില്ലെന്നു ബന്ധുക്കള്‍ കരിങ്കുന്നം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ടവര്‍ ലൊക്കേഷനില്‍ യുവതി മലപ്പുറത്താണെന്നു കണ്ടെത്തി. പൊലീസെത്തി പെണ്‍കുട്ടിയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയുടെ മൊഴിപ്രകാരം കോടതി യുവാവിനൊപ്പം പറഞ്ഞയച്ചു. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ പെണ്‍കുട്ടിയെയും സുഹൃത്തുക്കളെയും റോഡില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിവിധ സ്റ്റേഷനുകളില്‍ നിന്നായി നൂറോളം പൊലീസുകാരെത്തിയാണു സംഘര്‍ഷം നിയന്ത്രിച്ചത്.

സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മര്‍ദ്ദനമേറ്റു. സംഘര്‍ഷത്തിനിടെ വനിതാ സിപിഒയുടെ ഫോണ്‍ ചിലര്‍ പിടിച്ചുവാങ്ങി. യുവതി എത്തിയ കാര്‍ സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയതായും പരാതിയുണ്ട്. ഉന്നത പൊലീസ് ഇടപെട്ടാണു കാറും ഫോണും തിരികെ നല്‍കിയത്. പരുക്കേറ്റ പൊലീസുകാരുടെ പരാതിയില്‍ സിപിഎം തൊടുപുഴ ഏരിയ സെക്രട്ടറിമാരായ മുഹമ്മദ് ഫൈസല്‍, ടി.ആര്‍.സോമന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ ഷിംനാസ്, ആല്‍ബില്‍ വടശ്ശേരി, എം.എസ്.ശരത്, പെണ്‍കുട്ടികളുടെ ബന്ധുക്കള്‍, യുവാവിനോടൊപ്പം എത്തിയ 3 സുഹൃത്തുക്കള്‍ എന്നിവരടക്കം 14 പേര്‍ക്കെതിരെ കേസെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button