ThiruvananthapuramLatest NewsKeralaNattuvarthaNews

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യുവാവ് അറസ്റ്റിൽ

കൊ​ച്ചു​വേ​ളി അ​ര​യ​ൻ​വി​ളാ​ക​ത്ത് വി​നീ​ഷ് (24)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

തി​രു​വ​ന​ന്ത​പു​രം: എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് ​പൊ​ലീ​സ് പി​ടി​യിൽ. കൊ​ച്ചു​വേ​ളി അ​ര​യ​ൻ​വി​ളാ​ക​ത്ത് വി​നീ​ഷ് (24)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. വ​ലി​യ​തു​റ ​പൊ​ലീ​സ് ആണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ൽ ​നി​ന്ന് വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 1.16 ഗ്രാം ​എം.​ഡി.​എം.​എ​യും ക​ഞ്ചാ​വും ​പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

Read Also : ‘പട്ടിണി പാവങ്ങളുടെ തുണി ഉരിഞ്ഞ് ഓടുകയാണ് പിണറായി, 50 രൂപ പെൻഷൻ കൊടുത്തിട്ട് 200 രൂപ തട്ടിയെടുക്കുന്ന പോക്കറ്റടിക്കാരൻ’

ക​ഴി​ഞ്ഞ​ദി​വ​സം വ​ട്ടി​യൂ​ർ​ക്കാ​വ് മ​ഞ്ചാ​ടി​മു​ക്കി​ൽ​ നി​ന്ന്​ അ​രു​ൺ കു​മാ​ർ എ​ന്ന യു​വാ​വി​നെ എം.​ഡി.​എം.​എ​യു​മാ​യി പി​ടി​കൂ​ടി​യിരുന്നു. ഇയാളിൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​നീ​ഷും പി​ടി​യി​ലാ​യ​ത്.

Read Also : കൊ​ച്ചി​യി​ല്‍ സ്വ​കാ​ര്യ ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ദാരുണാന്ത്യം

ശം​ഖും​മു​ഖം അ​സി കമ്മീ​ഷ​ണ​ർ ഡി.​കെ. പൃ​ഥ്വി​രാ​ജ്, നാ​ർ​കോ​ട്ടി​ക് സെ​ൽ അ​സി.​ക​മ്മീഷ​ണ​ർ സു​രേ​ഷ് കു​മാ​ർ, വ​ലി​യ​തു​റ എ​സ്.​എ​ച്ച്.​ഒ ര​തീ​ഷ്, എ​സ്.​ഐ​മാ​രാ​യ അ​ഭി​ലാ​ഷ്, അ​ജീ​ഷ്, സി.​പി.​ഒ​മാ​രാ​യ കി​ര​ൺ, ഷി​ബി, ഷാ​ബു സ​ഗോ​ക്ക് ടീം ​എ​സ്.​ഐ സാ​ബു, എ​സ്.​സി.​പി.​ഒ മാ​രാ​യ സ​ജി​കു​മാ​ർ, ല​ജ​ൻ, ര​ജ്ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ ​പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button