Latest NewsIndia

തെലങ്കാനയിൽ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്

ഹൈദരാബാദ്: തെലുങ്കാനയില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്. സെക്കന്തരാബാദ്-വിശാഖപട്ടണം വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെയായിരുന്നു കല്ലേറുണ്ടായത്.

വെള്ളിയാഴ്ച വൈകുന്നേരം തെലുങ്കാനയിലെ മഹബൂബാബാദിന് സമീപമായിരുന്നു സംഭവം നടന്നത്. ട്രെയിനിന്‍റെ ജനല്‍ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. സംഭവത്തില്‍ റെയില്‍‌വെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജ്യത്ത് വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ ചില സംസ്ഥാനങ്ങളിൽ ആക്രമണം പതിവാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button