Latest NewsNewsBusiness

എയർ ഏഷ്യ എയർലൈൻസിന് ലക്ഷങ്ങൾ പിഴ ചുമത്തി ഡിജിസിഎ, കാരണം ഇതാണ്

ഏതാനും ദിവസങ്ങളായി എയർലൈനുകളുടെ ചട്ടലംഘനങ്ങൾക്കെതിരെ ഡിജിസിഎ കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്

രാജ്യത്തെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ എയർ ഏഷ്യ എയർലൈൻസിന് ലക്ഷങ്ങളുടെ പിഴ ചുമത്തി ഏവിയേഷൻ റെഗുലേറ്ററായ ഡിജിസിഎ. പൈലറ്റ് പരിശീലനത്തിനിടെ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ഡിജിസിഎ നടപടി സ്വീകരിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, 20 ലക്ഷം രൂപയാണ് എയർ ഏഷ്യക്കെതിരെ പിഴ ചുമത്തിയിരിക്കുന്നത്. ചുമതലകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിന് എയർലൈനിലെ എട്ട് നിയുക്ത എക്സാമിനർമാരിൽ നിന്ന് ഡിജിസിഎ മൂന്ന് ലക്ഷം രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട്. കൂടാതെ, എയർലൈനിന്റെ ട്രെയിനിംഗ് മേധാവിയെ മൂന്ന് മാസത്തേക്ക് സ്ഥാനത്ത് നിന്ന് മാറ്റാനും ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ട്.

അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ നിർദ്ദേശപ്രകാരം, പ്രൊഫഷൻസി പരിശോധന നിർബന്ധമാണ്. എന്നാൽ, പ്രൊഫഷൻസി പരിശോധനയിൽ പൈലറ്റുമാർ ചെയ്യേണ്ട കാര്യങ്ങൾ പൂർണമായും ചെയ്തിട്ടില്ലെന്ന് ഡിജിസിഎ കണ്ടെത്തിയതോടെയാണ് പിഴ ചുമത്തിയത്. കൂടാതെ, ബന്ധപ്പെട്ട ഓഫീസർമാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി എയർലൈനുകളുടെ ചട്ടലംഘനങ്ങൾക്കെതിരെ ഡിജിസിഎ കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്. എയർ ഏഷ്യയ്ക്ക് പുറമേ, എയർ ഇന്ത്യ, ഗോ ഫസ്റ്റ് തുടങ്ങിയ വിമാന കമ്പനികൾക്കെതിരെ ഡിജിസിഎ ഇതിനോടകം തന്നെ നടപടി സ്വീകരിച്ചിട്ടുണ്ട്.

Also Read: എം​ഡി​എംഎയുമാ​യി മൂ​ന്നു യു​വാ​ക്ക​ൾ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button