Latest NewsUAENewsInternationalGulf

പ്രതികൂല കാലാവസ്ഥ: ഫ്‌ളൈ ദുബായ് വിമാനം വഴിതിരിച്ചുവിട്ടു

ദുബായ്: ഫ്‌ളൈ ദുബായ് വിമാനം വഴിതിരിച്ചുവിട്ടു. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് നടപടി. റഷ്യയിലേക്കുള്ള ഫ്‌ളൈ ദുബായ് വിമാനം അസർബൈജാനിലേക്കാണ് വഴിതിരിച്ചുവിട്ടത്.

Read Also: ‘കേരളത്തിൽ എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നുണ്ട്, വർഗീയ സംഘർഷം ഇല്ല’: അമിത് ഷായ്‌ക്കെതിരെ പിണറായി വിജയൻ

ഫെബ്രുവരി 11 ന് ദുബായ് ഇന്റർനാഷണലിൽ നിന്ന് (ഡിഎക്‌സ്ബി) മഖച്കല എയർപോർട്ടിലേക്ക് (എംസിഎക്‌സ്) പോകേണ്ടിയിരുന്ന എഫ്ഇസഡ് 905 എന്ന വിമാനം ബാക്കു എയർപോർട്ടിലേക്ക് (ജിവൈഡി) വഴിതിരിച്ചുവിട്ടതായി ഫ്‌ളൈ ദുബായ് എയർലൈൻ വക്താവ് അറിയിച്ചു. യാത്രക്കാർക്ക് ആവശ്യാനുസരണം ലഘുഭക്ഷണം നൽകിയെന്നും യാത്രാ ഷെഡ്യൂളുകൾക്കുണ്ടായ അസൗകര്യത്തിൽ തങ്ങൾ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച, സിഡ്നിയിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനം മെഡിക്കൽ എമർജൻസി കാരണം പെർത്തിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു.

Read Also: ‘നന്ദി, ഹിന്ദുസ്ഥാൻ, നിങ്ങൾ ഞങ്ങളുടെ കൂടെ ഉണ്ടെന്നത് ഒരു ആശ്വാസമാണ്’: ഇന്ത്യൻ സൈന്യത്തിന് നന്ദി അറിയിച്ച് തുർക്കി ജനത

shortlink

Related Articles

Post Your Comments

Related Articles


Back to top button