Latest NewsNewsBusiness

5ജി മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കാൻ യുപിയും, പുതിയ പ്രഖ്യാപനവുമായി മുകേഷ് അംബാനി

യുപിയിലെ എല്ലാ ജനങ്ങൾക്കും 5ജി ആസ്വദിക്കാനുള്ള നീക്കങ്ങൾ ജിയോ ആരംഭിച്ചിട്ടുണ്ട്

രാജ്യത്ത് അതിവേഗത്തിൽ 5ജി സേവനം ഉറപ്പുവരുത്താൻ ഒരുങ്ങി റിലയൻസ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, 2023 ഡിസംബറോടെ ഉത്തർപ്രദേശിലെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ജിയോ 5ജി സേവനങ്ങൾ എത്തുന്നതാണ്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായ മുകേഷ് അംബാനിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം തന്നെ ജിയോയുടെ ട്രൂ 5ജി സേവനങ്ങൾ ലഭ്യമാണ്. യുപിയിലെ എല്ലാ ജനങ്ങൾക്കും 5ജി ആസ്വദിക്കാനുള്ള നീക്കങ്ങൾ ജിയോ ആരംഭിച്ചിട്ടുണ്ട്.

രാജ്യത്ത് വിവിധ മേഖലകളിൽ മുന്നേറ്റം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ടെന്നും മുകേഷ് അംബാനി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി അടുത്ത നാല് വർഷത്തേക്ക് യുപിയിൽ 75,000 കോടി രൂപയുടെ നിക്ഷേപമാണ് മുകേഷ് അംബാനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ നടന്ന നിക്ഷേപക ഉച്ചകോടിയിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങൾ അംബാനി നടത്തിയത്. മുകേഷ് അംബാനിക്ക് പുറമേ, വിവിധ വ്യവസായ ഭീമന്മാരും യുപിയിൽ കോടികളുടെ നിക്ഷേപങ്ങൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Also Read: ട്രാൻസ്മാന് പ്രസവിക്കാനാവില്ല: പുരുഷൻ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവർ മൂഢരുടെ സ്വർഗത്തിലെന്ന് എം കെ മുനീർ

shortlink

Related Articles

Post Your Comments

Related Articles


Back to top button