Latest NewsNewsIndia

രാജ്യത്ത് 13 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് അടിമുടി മാറ്റം: കേന്ദ്ര തീരുമാനം ഇങ്ങനെ

ഡല്‍ഹി: രാജ്യത്ത് 13 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് മാറ്റം. മുന്‍ കോയമ്പത്തൂര്‍ എംപി സി.പി. രാധാകൃഷ്ണനെ ഝാര്‍ഖണ്ഡ് ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേശ് ബയാസിനെ മഹാരാഷ്ട്ര ഗവര്‍ണറായും നിയോഗിച്ചു. ഭഗത് സിംഗ് കോഷിയാരിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചതിനെ തുടര്‍ന്നാണ് രമേശ് ബയാസിനെ മഹരാഷ്ട്ര ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്.

Read Also: ഇന്ത്യന്‍ ജനാധിപത്യത്തിന് കളങ്കം: ജസ്റ്റിസ് സയ്യിദ് അബ്ദുല്‍ നസീറിനെ ഗവര്‍ണറാക്കിയതിനെതിരെ റഹിം

തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിയായ സി.പി. രാധാകൃഷ്ണന്‍ 1998 മുതല്‍ 2004 വരെ കോയമ്പത്തൂരില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. ബിജെപി കേരള ഘടകത്തിന്റെ പ്രഭാരിയായും ചുമതല വഹിച്ചിട്ടുണ്ട്.

ലഫ്. ജനറല്‍ കൈവല്യ ത്രിവിക്രം പര്‍നായിക് അരുണാചല്‍ പ്രദേശില്‍ ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചു. ഗുലാം ചന്ദ് കഠാരിയ അസമിലും ശിവ പ്രതാവ് ശുക്ല ഹിമാചല്‍പ്രദേശിലും ഗവര്‍ണര്‍മാരാകും. അരുണാചല്‍പ്രദേശ് ഗവര്‍ണറായ ബ്രിഗേഡിയര്‍ ബി.ഡി.മിശ്രയെ ലഡാക്ക് ലഫ്. ഗവര്‍ണറാക്കി. റിട്ട. ജസ്റ്റിസ് എസ്.അബ്ദുല്‍ നസീറിനെ ആന്ധ്രയുടെയും ലക്ഷ്മണ്‍ പ്രസാദ് ആചാര്യയെ സിക്കിമിന്റെ ഗവര്‍ണറായും നിയമിച്ചു.

ഹിമാചല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറാണ് ബിഹാര്‍ ഗവര്‍ണര്‍. ഛത്തീസ്ഗഡ് ഗവര്‍ണറായിരുന്ന അനുസൂയ ഉയിക്യെയെ മണിപ്പൂര്‍ ഗവര്‍ണറാകും. മണിപ്പൂര്‍ ഗവര്‍ണര്‍ ലാ. ഗണേശനെ നാഗാലാന്‍ഡില്‍ നിയമിച്ചു. ബിഹാര്‍ ഗവര്‍ണര്‍ ഫാഗു ചൗഹാനെ മേഘാലയയിലേക്കും മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button