Latest NewsIndia

ഭാര്യയെ മുത്തലാഖ് ചൊല്ലി ബ്രിട്ടനിലേക്ക് പോകാനെത്തിയ ഡോക്ടര്‍ വിമാനത്താവളത്തിൽ അറസ്റ്റില്‍

ന്യൂഡല്‍ഹി: മുത്തലാഖ് കേസില്‍ ബംഗളൂരു വിമാനത്താവളത്തില്‍ 40കാരനായ ഡോക്ടര്‍ അറസ്റ്റില്‍. ഭാര്യ ഡല്‍ഹി കല്യാണ്‍പുരി പൊലീസിന് നല്‍കിയ പരാതിയിലാണ് നടപടി.

2022 ഒക്ടോബര്‍ 13നാണ് 36കാരിയെ ഡോക്ടര്‍ മുത്തലാഖ് ചൊല്ലിയത്. ഇതിനെതിരെ ഈ മാസമാണ് ഭാര്യ പൊലീസില്‍ പരാതി നല്‍കിയത്.

ബ്രിട്ടനിലേക്ക് പോകാന്‍ ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി പൊലീസാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button