Latest NewsNewsTechnology

റിലയൻസ് ജിയോ: ഉപഭോക്താക്കൾക്കായി വാലന്റൈൻസ് ദിന ഓഫറുകൾ പ്രഖ്യാപിച്ചു

249 രൂപ, 899 രൂപ, 2,999 രൂപ പ്ലാനുകൾക്ക് റീചാർജ് ചെയ്യുമ്പോൾ 75 ജിബി അധിക ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്

ഇത്തവണത്തെ വാലന്റൈൻസ് ദിനത്തിൽ ഉപഭോക്താക്കൾക്ക് പ്രത്യേക സമ്മാനം ഒരുക്കിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ റിലയൻസ് ജിയോ. വാലന്റൈൻസ് ദിനത്തിൽ ഉപഭോക്താക്കളെ ചേർത്ത് പിടിക്കാൻ അത്യാകർഷകമായ ഓഫറുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ജിയോ വരിക്കാർക്ക് 249 രൂപ, 899 രൂപ, 2,999 രൂപ പ്ലാനുകൾക്ക് കീഴിലാണ് വാലന്റൈൻസ് ദിന ഓഫറുകൾ നൽകുന്നത്. അധിക വാലിഡിറ്റിയും ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഈ ഓഫറുകളെ കുറിച്ച് കൂടുതൽ അറിയാം.

249 രൂപ, 899 രൂപ, 2,999 രൂപ പ്ലാനുകൾക്ക് റീചാർജ് ചെയ്യുമ്പോൾ 75 ജിബി അധിക ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, ഇൻഡിഗോയുടെ 4,500 രൂപയ്ക്ക് മുകളിലുള്ള ഫ്ലൈറ്റ് ബുക്കിംഗ് ചെയ്യുമ്പോൾ 750 രൂപ വരെ കിഴിവ് ലഭിക്കുന്നതാണ്. മക്ഡൊണാൾഡിൽ നിന്നും 199 രൂപയ്ക്ക് പർച്ചേസ് ചെയ്യുന്നവർക്ക് 105 രൂപ വിലയുള്ള McAloo Tikki/ chicken Kebab Burger സൗജന്യമായും ലഭിക്കും. ഇതിനുപുറമേ തെരഞ്ഞെടുത്ത വരിക്കാർക്ക് മറ്റു ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

Also Read: കിലോമീറ്ററുകളോളം കാറിനെ വലിച്ചിഴച്ച് കണ്ടെയ്‌നര്‍ ട്രക്ക്: സോഷ്യല്‍ മീഡിയയിൽ വൈറലായി വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button