KeralaLatest NewsIndia

ആദ്യഭാര്യ അറിയാതെ രണ്ടാം വിവാഹം കഴിച്ചു: അബ്ദുൽ ഹമീദ് പിടിയിലായത് 8 വർഷത്തിന് ശേഷം

മഞ്ചേശ്വരം: ആദ്യഭാര്യ അറിയാതെ രണ്ടാം വിവാഹം കഴിച്ചെന്ന കേസിൽ എട്ടുവർഷമായി ഒളിവിലായിരുന്നയാൾ പിടിയിൽ. കർണാടക ദക്ഷിണ കന്നഡ ജില്ലയിലെ അബ്ദുൽ ഹമീദിനെ (50) ആണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.കേസെടുത്തതിന് ശേഷം ഒളിവിൽ പോയ അബ്ദുൽ ഹമീദിനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയെയാണ് അബ്ദുൽ ഹമീദ് ആദ്യം വിവാഹം കഴിച്ചിരുന്നതെന്നും പിന്നീട് 2014ൽ ആദ്യഭാര്യയെ അറിയിക്കാതെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചെന്നുമാണ് കേസ്.

ഇത് സംബന്ധിച്ച് അബ്ദുൽ ഹമീദിന്റെ ആദ്യ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ പുത്തൂർ താലൂക് പരിധിയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം പൊലീസെത്തി പിടികൂടുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button